തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം പിണറായിയുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് കെ രാജൻ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തിരിച്ചടി ഭരണവിരുദ്ധ വികാരം മൂലമാണെന്ന പ്രചാരണങ്ങളെ തള്ളി സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ രാജൻ. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ കെട്ടിവെക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമാണെന്ന പാർട്ടി നേതാവ് പ്രകാശ് ബാബുവിന്റെ നിരീക്ഷണത്തെ തള്ളിക്കൊണ്ടാണ് കെ രാജൻ നിലപാട് വ്യക്തമാക്കിയത്. 1959-ലെ വിമോചന സമരത്തിന് സമാനമായ രീതിയിൽ സർക്കാരിനെതിരെ ആസൂത്രിതമായ നീക്കങ്ങളാണ് നടന്നതെന്ന് കെ രാജൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വ്യക്തിപരമായ പ്രചാരണങ്ങൾ ഏറ്റെടുക്കാൻ സിപിഐ തയ്യാറല്ല. സർക്കാരിനെ ഒറ്റപ്പെടുത്താൻ വലതുപക്ഷ ശക്തികൾ സംഘടിതമായി നടത്തിയ നീക്കങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കും.

മുന്നണിക്കെതിരെ അണിനിരന്നവരുടെ പാരമ്പര്യവും ചരിത്രവും വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരുത്തലുകൾ വരുത്തിയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നും ഇടതുപക്ഷ മുന്നണി ശക്തമായി തിരിച്ചുവരും. പരാജയം സംബന്ധിച്ച് പാർട്ടിക്കുള്ളിലും മുന്നണിയിലും വിശദമായ ചർച്ചകൾ നടക്കും. ഇതിനിടെ കോൺഗ്രസിൽ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകളെയും അദ്ദേഹം പരിഹസിച്ചു. ഇതിനാണോ ജനം 102 സീറ്റ് നൽകിയതെന്ന് അവർ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ടു ദിവസം കൊണ്ട് തന്നെ യുഡിഎഫിന്റെ അവസ്ഥ ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...