സംസ്ഥാനത്തെ പഴം, പച്ചക്കറി കയറ്റുമതിക്കാർ സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്തെ പഴം, പച്ചക്കറി കയറ്റുമതിക്കാർ സമരത്തിലേക്ക്.  നാളെ രാത്രി മുതൽ പച്ചക്കറി കയറ്റുമതി നിർത്തുമെന്ന് ആൾ കേരള വെജിറ്റബിൾ ആന്‍റ് ഫ്രൂട്ട് എക്സ്പോർട്ടേഴ്സ് അസോയിയേഷൻ അറിയിച്ചു. ചെറിയ മാർജിനും വിദേശ രാജ്യങ്ങളിലെ പരിശോധനകളും അടക്കം വെല്ലുവിളികള്‍ നേരിടുന്ന കച്ചവടം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച രാത്രി മുതല്‍ കയറ്റുമതി നിർത്തിവെയ്ക്കാന്‍ ആള്‍ കേരള വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് എക്സ്പോർട്ടേഴ്സ് അസോയിയേഷന്‍ തീരുമാനിച്ചത്.

പഴം, പച്ചക്കറി കയറ്റുമതിക്ക് ആദ്യം 18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയിരുന്നെങ്കിലും 2018 പകുതിയോടെ ഇളവ് നല്‍കി. 4 വർഷമായി നിലനിന്ന ഇളവ് മാറ്റിയതോടെ കഴിഞ്ഞമാസം മുതല്‍ 18 ശതമാനം ജി.എസ്.ടി അടക്കേണ്ട അവസ്ഥയിലാണ് വ്യാപാരികള്‍. ഒരു ദിവസം 5 ടണ്‍ അയക്കുന്ന വ്യാപാരി മാസം 25 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ട അവസ്ഥയിലാണ്. കോവിഡ് കാലത്ത് കൂടിയ വിമാന ചരക്കു കൂലി കുറക്കാന്‍ വിമാനക്കമ്പനികള്‍ തയ്യാറാകാത്തതും പച്ചക്കറി കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധിച്ചു. ജി.എസ്.ടി ഇളവ്‍ നല്‍കാനും വിമാന ചരക്ക്കൂലി കുറയ്ക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നാണ് കയറ്റുമതിക്കാരുടെ ആവശ്യം.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...