ബിസ്‌കറ്റ് കമ്പനിയുടെ അവകാശവാദങ്ങൾ പരിശോധിച്ച് ഭക്ഷ്യ സുരക്ഷാ അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ലേബലിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. ഒരു ഉപഭോക്താവിന്റെ പരാതിയെ തുടർന്നാണ് പ്രമുഖ ബിസ്‌കറ്റ് ബ്രാൻഡിനെതിരെ അതോറിറ്റി നോട്ടീസ് അയച്ചത്. ഉൽപ്പന്നത്തിന്റെ ലേബലിലും പരസ്യങ്ങളിലും നൽകിയിരിക്കുന്ന വിവരങ്ങളുടെ കൃത്യതയാണ് അന്വേഷണ വിധേയമായിരിക്കുന്നത്. എസ്എജെ ഫുഡ് പ്രൊഡക്ട്സ് നിർമ്മിക്കുന്ന ‘ഈറ്റ് ഫിറ്റ് ഡൈജസ്റ്റീവ്’ ബിസ്‌കറ്റിനാണ് 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം എഫ്എസ്എസ്എഐ നോട്ടീസ് നൽകിയത്.

ബിസ്‌കറ്റിന്റെ മുൻവശത്തെ ലേബലിൽ 100 ശതമാനം ആട്ട ഉപയോഗിച്ചാണ് നിർമ്മിച്ചതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പാക്കറ്റിലെ ചേരുവകളുടെ പട്ടികയിൽ ആട്ടയുടെ അളവ് 72.33 ശതമാനം മാത്രമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നതായി എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. ഉൽപ്പന്നത്തിൽ അധികമായി പഞ്ചസാര ചേർത്തിട്ടില്ല എന്ന അവകാശവാദവും കമ്പനി ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ചേരുവകളുടെ പട്ടികയിൽ മാൾട്ടോഡെക്‌സ്ട്രിൻ, ഗ്ലൂക്കോസ് സിറപ്പ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയതോടെയാണ് അതോറിറ്റി വിശദീകരണം തേടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...