ഇന്ധന വിലക്കയറ്റം : ദില്ലിയിൽ മൂന്ന് ദിവസം ഓട്ടോ-ടാക്സി പണിമുടക്ക്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : രാജ്യതലസ്ഥാനത്ത് ഇന്ധന വിലവർധനവിനെതിരെ ഓട്ടോ-ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഓട്ടോ-ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവേഴ്സ് യൂണിയൻ മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 21 മുതൽ 23 വരെയാണ് പണിമുടക്ക് നടക്കുക. പെട്രോൾ, ഡീസൽ വില വർധനവിന് പുറമെ സിഎൻജി വിലയും വർദ്ധിപ്പിക്കുന്നതാണ് ഡ്രൈവർമാരെ സമരത്തിലേക്ക് നയിച്ചത്. തുടർച്ചയായി നാലാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ നിരക്ക് വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് സമരക്കാരുടെ നിലപാട്. ടാക്സി, ഓട്ടോ ഡ്രൈവർമാർക്ക് പുറമെ യൂബർ ഡ്രൈവർമാരും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. ദില്ലിയിൽ ഭൂരിഭാഗം ജനങ്ങളും യാത്രകൾക്കായി പ്രധാനമായും ആശ്രയിക്കുന്നത് ഓട്ടോകളെയും ടാക്സികളെയും ആണ്. മൂന്ന് ദിവസം തുടർച്ചയായി സമരം നടക്കുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ടാക്സി-ഓട്ടോ തൊഴിലാളികൾ തങ്ങളുടെ യൂണിയൻ വഴി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...