ഫണ്ട് തിരിമറി വിവാദത്തില്‍ നേതൃത്വം രണ്ടുതട്ടില്‍ ; തിരിമറിയേ ഇല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പയ്യന്നൂരില്‍ സി.പി.എമ്മിനെ പിടിച്ചുലച്ച ഒരുകോടി ഫണ്ട് തിരിമറി വിവാദത്തില്‍ നേതൃത്വം രണ്ടുതട്ടില്‍. പയ്യന്നൂര്‍ എംഎല്‍എ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരായ ആരോപണം പാര്‍ട്ടി പരിശോധിച്ചുവരികയാണെന്ന് ജില്ലാ സെക്രട്ടറി പറയുമ്പോള്‍ അങ്ങനെയൊരു ഫണ്ട് തിരിമറിയേ ഇല്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പ്രതികരിച്ചത്. എംഎല്‍എയ്‌ക്കെതിരെ നടപടിയെടുത്താല്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കും എന്നതിനാല്‍ വിഷയം ഒതുക്കി തീര്‍ക്കാന്‍ നീക്കം നടക്കുന്നതായാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട്, പാര്‍ട്ടി പയ്യന്നൂര്‍ ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മിക്കാന്‍ ചിട്ടി വഴി സ്വരുക്കൂട്ടിയ തുക. ഇവയില്‍ ഒരു കോടിയിലേറെ രൂപ നേതാക്കള്‍ തട്ടിയെടുത്തെന്നാണ് ജില്ലാ കമ്മറ്റിക്ക് കിട്ടിയ പരാതി.

എംഎല്‍എ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം പാര്‍ട്ടിക്കകത്തെ വിഷയം എന്നായിരുന്നു ജില്ലാ സെക്രട്ടറി വെള്ളിയാഴ്ച്ച പറഞ്ഞത്. ജില്ലാ സെക്രട്ടറിയെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പൂര്‍ണ്ണമായും തള്ളുന്നു. പയ്യന്നൂരില്‍ ഫണ്ട് തിരിമറിയേ നടന്നിട്ടില്ല എന്നും എംഎല്‍എയ്‌ക്കെതിരെ ഒരു കേന്ദ്രത്തില്‍ നിന്നും വ്യാജ പ്രചാരണം നടക്കുന്നു എന്നുമാണ് വാദം. പയ്യന്നൂരില്‍ ഒരു സിപിഎം രക്തസാക്ഷി കുടുംബത്തിനായി പിരിച്ചെടുത്ത ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ തട്ടിയെടുത്തു എന്ന ആരോപണവും ഇ.പി ജയരാജന്‍ തള്ളി.

ഗുരുതര സാമ്പത്തിക തിരിമറി നടന്നെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ ജില്ല കമ്മറ്റി ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ എംഎഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി നടപടി വന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും എന്നത് സിപിഎമ്മിനെ കുഴക്കുന്നു. ഒരു ഏരിയ കമ്മറ്റി അംഗത്തിനെകൊണ്ട് ഉത്തരവാദിത്തം ഏല്‍പിച്ച്‌ തടിയൂരാന്‍ ആലോചന നടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. വിദേശത്ത് ചികിത്സയില്‍ കഴിയുന്ന കോടിയേരി മടങ്ങിയെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരവതാനി വിരിച്ചില്ല ; ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ മന്ത്രി കെ...

0
ആലപ്പുഴ: പരവതാനി വിരിച്ചില്ല ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ...

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...

ആകാശത്തിൽ വട്ടമിട്ട് പറന്നത് പത്ത് സെക്കന്റോളം, നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ നിലത്തിറക്കാതെ മടങ്ങി

0
നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പത്ത് സെക്കന്റോളം...