പോലീസ് മര്‍ദനത്തില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം ; എസ്.എച്ച്‌.ഒയെ സസ്പെന്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ് : പോലീസ് മര്‍ദനത്തില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടെന്ന പരാതിയില്‍ സെയ്ദ് രാജ സ്റ്റേഷനിലെ എസ്.എച്ച്‌.ഒയെ സസ്പെന്റ് ചെയ്തു. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പോലീസുകാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. 21 വയസ്സുകാരി നിഷ യാദവ് ആണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. ചണ്ഡൗലി ജില്ലയിലെ മണ്‍രാജ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. നിഷയുടെ പിതാവ് കനയ്യ യാദവിനെ അന്വേഷിച്ച്‌ വീട്ടിലെത്തിയ പോലീസ് സംഘം പെണ്‍കുട്ടിയെ മര്‍ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.

മരണത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധക്കാര്‍ പോലീസുകാരെ അക്രമിച്ചതായി പരാതിയുണ്ട്. സംഭവങ്ങളെത്തുടര്‍ന്ന് യു.പി പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി രംഗത്ത് വന്നു. യൂനിഫോമിട്ട ഗുണ്ടകളാണ് യു.പിയിലുള്ളതെന്നും യോഗിയുടെ പോലീസില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കണമെന്നും സമാജ് വാദി പാര്‍ട്ടി വക്താവ് അനുരാഗ് ബഡോരിയ പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയുടെ അന്ത്യകര്‍മ്മങ്ങള്‍ വരാണസിയിലെ മണികര്‍ണിക ഘട്ടില്‍ തിങ്കളാഴ്ച നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...