കോവിഡിനെതിരേ ആദ്യ ഗുളികയായ മോള്‍നുപിരാവിര്‍ ; കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡിനെതിരേ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതിനൽകിയ ആദ്യ ഗുളികയായ മോൾനുപിരാവിറുമായി ബന്ധപ്പെട്ട് കൂടുതൽ പരീക്ഷണങ്ങൾ നടത്തുമെന്ന് മരുന്നുകമ്പനികൾ. 13,000 രോഗികളിൽ വിദഗ്ധപരീക്ഷണത്തിനുശേഷം വിശദറിപ്പോർട്ട് കേന്ദ്ര ഡ്രഗ് അതോറിറ്റിക്ക് സമർപ്പിക്കും. മൂന്നുമാസം കൂടുമ്പോൾ ഇത് ആവർത്തിക്കണം. സിപ്ല, മിലാൻ, ടോറന്റ്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങി 13 മരുന്നുകമ്പനികൾക്കാണ് മോൽനുപിരാവിർ നിർമാണത്തിന് അനുമതിലഭിച്ചത്. അമേരിക്കൻ കമ്പനികളായ മെർക്ക് ആൻഡ് കമ്പനിയും റിഡ്ജ്ബാക്ക് ബയോ തെറപ്യൂട്ടിക്സും സംയുക്തമായി വികസിപ്പിച്ച മരുന്നിന് അടിയന്തരഘട്ടങ്ങളിൽ മാത്രമാണ് ഉപയോഗം അനുവദിച്ചിട്ടുള്ളത്.

കഴിഞ്ഞദിവസം അടയന്തര ഉപയോഗത്തിന് അനുമതിനൽകിയ ബയോളജിക്കൽ ഇയുടെ കോർബിവാക്സ് മൂന്നാം ഡോസായി ഉപയോഗിക്കുന്നത് പരിഗണനയിൽ. ഇതുമായി ബന്ധപ്പെട്ട് പരീക്ഷണം നടത്താൻ ഡ്രഗ് കൺട്രോളർ അനുമതിനൽകി. വാക്സിന്റെ രണ്ടു ഡോസും സീകരിച്ചവരിൽ ആറ്, ഒമ്പത് മാസങ്ങൾക്കുശേഷം രോഗപ്രതിരോധശേഷി പഠിക്കണം. വിവിധ പ്രായക്കാർ, 50 ശതമാനം ഗുരുതരരോഗങ്ങളുള്ളവർ തുടങ്ങിയവരിൽ പരീക്ഷണം നടത്തണമെന്നും കമ്പനിക്ക് നിർദേശം നൽകി. ഭാരത് ബയോടെക്കിന്റെ കോവാക്സിന് മൂന്നാം ഡോസ് പരീക്ഷണത്തിന് നേരത്തേ അനുമതിനൽകിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...