മോട്ടോ ജി 51 ഇറങ്ങി ; ചിപ്പ് സെറ്റിലും ക്യാമറയിലും വന്‍ പുതുമ

For full experience, Download our mobile application:
Get it on Google Play

ബെയിജിംഗ് : മോട്ടറോളയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ അന്താരാഷ്ട്ര വിപണിയില്‍ ഇറങ്ങി. നീണ്ട കാത്തിരിപ്പിനു ശേഷമാണ് മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ മോട്ടോ ജി 51 പുറത്തിറങ്ങിയത്. ഒരു മിഡ് ലെവല്‍ സ്മാര്‍ട്ട്ഫോണാണ് ഇതെന്നാണ് മോട്ടോ തന്നെ വിശേഷിപ്പിക്കുന്നത്. ക്വാൽകം സ്നാപ്ഡ്രാഗൺ 480+ എസ്ഒസി ചിപ്പാണ് ഈ ഫോണിന്റെ കരുത്ത്. 5000 എംഎഎച്ച് ആണ് ബാറ്ററിയുടെ ശേഷി.

സെൽഫി ക്യാമറയ്ക്കായി പഞ്ച് ഹോൾ കട്ട് – ഔട്ട് ഡിസ്പ്ലേയാണ് കാണുന്നത്. പിൻഭാഗത്ത് മൂന്ന് സെൻസറുകൾ ഉൾക്കൊള്ളുന്ന ക്യാപ്‌സ്യൂൾ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഈ ഫോണിന് ഉള്ളത്. മോട്ടോ ജി 51യുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 17,500 രൂപ ആണ് വില. ബ്ലൂ, ഗ്രേ ഗ്രേഡിയന്റ് ഉൾപ്പെടെയുള്ള നിറങ്ങളിലാണ് സ്മാർട്ട് ഫോൺ വരുന്നത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 240ഹെര്‍ട്സ് ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.8 ഇഞ്ച് ഹോൾ – പഞ്ച് എൽസിഡിയാണ് ഈ ഫോണിന്റെ സ്ക്രീന്‍. മോട്ടോ ജി 51യുടെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറാ സജ്ജീകരണമാണ് ഉള്ളത്. ഇതിൽ 50 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 8 മെഗാപിക്സൽ, 2 മെഗാപിക്സലിന്റെ സെൻസറും ഉൾപ്പെടുന്നു.

മുൻവശത്തെ ക്യാമറയുടെ ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടില്ല. 10 വാട്സ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. ഡോൾബി അറ്റ്‌മോസ് ഫീച്ചറും ലഭ്യമാണ്. 5ജി, വൈ – ഫൈ 5, ബ്ലൂടൂത്ത് വി 5.2, ജിപിഎസ്, യുഎസ്ബി ടൈപ് – സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് മോട്ടോ ജി 51യിലെ പ്രധാന കണക്റ്റിവിറ്റികൾ. ഹാൻഡ്സെറ്റിന്റെ പിൻഭാഗത്ത് ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. മോട്ടോ ജി 51 അവതരിപ്പിക്കുന്നതിനു തൊട്ടു മുൻപ് മോട്ടോ ഇ 40, എഡ്ജ് 20 സീരീസുകളും മോട്ടറോള പുറത്തിറക്കിയിരുന്നു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള എഡ്ജ് 20, എഡ്ജ് 20 ഫ്യൂഷൻ, എഡ്ജ് 20 പ്രോ എന്നിവയും വിപണിയിലെത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...