ബുര്‍ജ് ഖലീഫയുടെ മുകളിലെ കാഴ്ച ആസ്വദിച്ച് നടി ശാലിന്‍ സോയ

For full experience, Download our mobile application:
Get it on Google Play

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശാലിന്‍ സോയ, യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ്. യാത്രകളുടെ മനോഹരമായ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെയ്ക്കാറുമുണ്ട്. ഏറ്റവും പുതുതായി ദുബായില്‍ നിന്നാണ് ശാലിന്‍ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ നിന്നും താഴേയ്ക്ക് നോക്കിയിരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ശാലിന്‍ പങ്കുവെച്ചിട്ടുണ്ട്. ‘ജീവിതം വിശാലമാകണം, അതിന്‍റെ ദൈര്‍ഘ്യമല്ല പ്രധാനം’ എന്നു ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. ബുര്‍ജ് ഖലീഫയില്‍ നിന്നു തന്നെ എടുത്ത മറ്റൊരു ചിത്രവും ശാലിന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ, ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ പറുദീസയായി മാറുകയാണ് ദുബായ്. അഗോഡയുടെ ബുക്കിങ് ഡാറ്റ പ്രകാരം 2021 ൽ ഇന്ത്യക്കാരുടെ ഒന്നാം നമ്പര്‍ ലക്ഷ്യസ്ഥാനമാണ് ദുബായ്. ബിസിനസിനും വിനോദത്തിനുമെല്ലാമായി ഇന്ത്യയില്‍ നിന്നുള്ള നിരവധി ആളുകള്‍ ഇവിടെയെത്തുന്നു. കഴിഞ്ഞ വര്‍ഷം തായ്‌ലൻഡും ചൈനയുമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത്.

ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ദുബായിലേക്ക് പ്രവേശിക്കാന്‍ ഫ്ലൈറ്റിൽ കയറുന്നതിന് 48 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് കോവിഡ് പരിശോധനാ റിപ്പോര്‍ട്ട് ആവശ്യമുണ്ട്. യാത്രക്കാര്‍ പൂര്‍ണ്ണമായും വാക്സിനേഷന്‍ സ്വീകരിച്ചിരിക്കണം എന്നും നിബന്ധനയുണ്ട്. എന്നാല്‍ നിര്‍ബന്ധിത ക്വാറന്റീന്‍ നിബന്ധനകള്‍ എടുത്തു മാറ്റിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...