ലഹരി വിമുക്ത സദസ്സ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ആറന്മുള: ഗാന്ധി ജയന്തി ദിനാചരണത്തിൻറെ ഭാഗമായി നീർവിളാകം എം.ഡി. എൽ.പി സ്കൂളിൽ ലഹരി വിമുക്ത സദസ്സ് നടന്നു. ‘ലെഫ്റ്റ് ഈസ് റൈറ്റ് സാമൂഹ്യ സാംസ്കാരിക സമിതി’യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും വിവിധ ക്ലബ്ബ്, യുവജനസംഘടനാ പ്രവർത്തകരും അടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു. സമിതി പ്രസിഡണ്ട് എസ്. മുരളി കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി ചെയർമാൻ അഡ്വ. എൻ രാജീവ് ഉദ്ഘാടനം ചെയ്തു.

കൗമാരം മുതൽ കുട്ടികൾ മാരക ലഹരിയിലേക്ക് വഴുതുകയാണെന്നും ഇതിനെതിരായ പോരാട്ടത്തിൽ രക്ഷിതാക്കളുടെ ജാഗ്രതയും ബോധവത്ക്കരണവും ആണ് പരമ പ്രധാനംഎന്നും ജില്ലാ ശിശു ക്ഷേമ സമിതി ചെയർമാൻ പറഞ്ഞു. എക്സൈസ് നർക്കോട്ടിക്ക് സെൽ, പത്തനംതിട്ട സിവിൽ എക്സൈസ് ഓഫീസർ ബിനു വർഗീസ് ബോധവത്ക്കരണ ക്ലാസ്സ് എടുത്തു. നീർവിളാകം സെൻറ് ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളി വികാരി ഫാദർ എൽവിൻ തോമസ് മുഖ്യ സന്ദേശം നൽകി.

പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശ്വതി വിനോജ് , ഗ്രാമ പഞ്ചായത്ത് അംഗം ഷീജാ പ്രമോദ്, പത്തനംതിട്ട ‘ദിശ’ പ്രസിഡണ്ട് എം.ബി ദിലീപ് കുമാർ, ജില്ല ലൈബ്രറി കൗൺസിൽ അംഗം വി.കെ.ബാബുരാജ്, കവി എം.കെ. കുട്ടപ്പൻ, സമിതി സെക്രട്ടറി വി.വിനോജ്, സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡണ്ട് അഡ്വ. എസ് രാജശേഖരൻ നായർ, ടാഗോർ ഗ്രന്ഥശാലാ പ്രസിഡണ്ട് ഹരികുമാർ, കെ.എസ്.കൃഷ്ണപ്പണിക്കർ, അഡ്വ. കെ.എസ് രാമപ്പണിക്കർ, പി.എൻ. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പങ്കെടുത്ത ക്ലബ്ബുകൾക്കും വിദ്യാർത്ഥികൾക്കും ഫുട്ബോളുകൾ, ക്രിക്കറ്റ് പന്തുകൾ എന്നിവയും പഠനോപകരണങ്ങളും വിതരണം ചെയ്തു. പരിപാടിയുടെ തുടർച്ചയായി എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ എല്ലാ മാസവും രക്ഷിതാക്കൾക്കായി ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തുവാനും തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....