കോന്നിയില്‍ ബൈക്കിൽ നിന്നും കൈക്കുഞ്ഞ് റോഡിലേക്ക് തെറിച്ച് വീണു ; പുനലൂർ – മൂവാറ്റുപുഴ പാതയുടെ നിര്‍മ്മാണത്തില്‍ ഗുരുതര പിഴവ്

For full experience, Download our mobile application:
Get it on Google Play

കോന്നി : റോഡ്‌ നിർമ്മാണ കമ്പനിയുടെ അനാസ്ഥ മൂലം ബൈക്കിൽ നിന്നും കൈക്കുഞ്ഞ് റോഡിലേക്ക് തെറിച്ച് വീണു. പുനലൂർ –  മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിർമ്മാണം നടക്കുന്ന എലിയറക്കൽ ഭാഗത്താണ് ബൈക്കിൽ നിന്നും തെറിച്ച് വീണ് ആറ് മാസം പ്രായമുള്ള കുഞ്ഞിന് പരുക്കേറ്റത്. റാന്നി സ്വദേശികൾ ആയ ചുമന്നപ്ലാക്കൽ ഷിജോ ചാക്കോ, നേഹ ഷിജോ ദമ്പതികളുടെ മകൾക്കാണ് പരുക്കേറ്റത്. രാത്രി ഏഴരയോടെ ആയിരുന്നു അപകടം.

അടൂരിലെ ബന്ധുവീട്ടിൽ പോയി മടങ്ങി വന്ന ഇവർ സഞ്ചരിച്ച ബൈക്ക് പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ എലിയറക്കൽ ഭാഗത്ത് റോഡിലെ കുഴിയിൽ വീഴുകയും ആറ് മാസം പ്രായമുള്ള ആൺകുഞ്ഞ് കയ്യിൽ നിന്നും തെറിച്ച് വീഴുകയും ആയിരുന്നു. കുഞ്ഞിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോന്നിയിൽ റോഡ്‌ നിർമ്മാണം ഈഴഞ്ഞ് നീങ്ങുന്നത് സംബന്ധിച്ച് നിരവധി പരാതികൾ പൊതുജനങ്ങളിൽ നിന്നും ഉയർന്നിട്ടും യാതൊരു പരിഹാരവും ഉണ്ടാകുന്നില്ല. നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന കരാർ കമ്പനി തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. പതിനഞ്ച് പേരിൽ അധികമാണ് കോന്നിയിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റിട്ടുള്ളത്. നിരവധി തവണ യോഗങ്ങൾ ചേർന്നതല്ലാതെ യാതൊരു പരിഹാരംവും ഉണ്ടാകുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....