സഹോദരിയെ ശല്യപ്പെടുത്തിയ അയല്‍വാസിയെ കൊലപ്പെടുത്തി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : പലയാവര്‍ത്തി വിലക്കിയിട്ടും സഹോദരിയെ ശല്യപ്പെടുത്തിയ അയല്‍വാസിയെ കൊലപ്പെടുത്തി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി.കര്‍ണാടകയിലെ ചിക്കബള്ളാപ്പൂരിനടുത്തുള്ള ഒരു വസ്ത്രനിര്‍മ്മാണശാലയില്‍ ജോലി ചെയ്തിരുന്ന നന്ദനെയാണ് ദര്‍ശനെന്ന വിദ്യാര്‍ത്ഥി കൊലപ്പെടുത്തിയത്. കൃത്യത്തില്‍ സഹോദരിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. രണ്ടുപേരെയും ചിക്കബെല്ലാപ്പൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു.

ദര്‍ശന്റെ സഹോദരി ആശ്രയയെ നന്ദന്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു. അയല്‍വാസിയായ ഇയാള്‍ പെണ്‍കുട്ടിയുടെ ചില ചിത്രങ്ങള്‍ കൈവശമുണ്ടെന്നും പുറത്തു വിടുമെന്നും പറഞ്ഞായിരുന്നു പിന്നാലെ കൂടിയത്. പതിനേഴുകാരിയായ സഹോദരിയില്‍ നിന്ന് അകന്ന് നില്‍ക്കണമെന്ന് ദര്‍ശന്‍ നന്ദന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ല. നന്ദന്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചും ശല്യം ചെയ്യല്‍ തുടങ്ങിയതോടെയാണ് ഇയാളെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചത്.

നന്ദന്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയില്‍ ചെന്നാണ് ദര്‍ശന് വിളിച്ചിറക്കിയത്. പുറത്തിറങ്ങിയപ്പോള്‍ ദര്‍ശനും ആശ്രയയും ബൈക്കില്‍ ഇയാളുമായി ഒരു കുന്നിന്‍ പ്രദേശത്തെത്തി. ഇവിടെ വെച്ച്‌ ഇവര്‍ മദ്യപിച്ചു. ഇതിന് ശേഷമാണ് ദര്‍ശന്‍ 19കാരന്റെ മുതുകിലും കഴുത്തിലുമായി 70 തവണ കുത്തിയത്. നന്ദന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...