നാറാണംമൂഴി അപകടത്തില്‍പെട്ട ആരും മരണത്തിലേയ്ക്ക് പോവാതെ കാവല്‍ നിന്നു ; ഗണേഷ് ഡോക്ടറുടെ മരണം സഹപ്രവര്‍ത്തകര്‍ക്ക് ഞെട്ടല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാറാണംമൂഴി അപകടത്തില്‍പെട്ട ആരും മരണത്തിലേയ്ക്ക് പോവാതെ കാവല്‍ നിന്നു ഗണേഷ് ഡോക്ടറുടെ മരണം സഹപ്രവര്‍ത്തകര്‍ക്ക് ഞെട്ടല്‍. ഇന്നലെ രാത്രി 11.30 വരെ ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടിയില്‍ വ്യാപൃതനായിരുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ സി. ഗണേശ്കുമാര്‍ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും. ഇന്നലെ ഉച്ചയ്ക്ക് നാറാണംതോട്ടില്‍ ബസ് മറിഞ്ഞ് പരുക്കേറ്റ ശബരിമല തീര്‍ത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടു വന്നപ്പോള്‍ ഓടി നടന്ന്  ചികില്‍സയ്ക്കുള്ള നേതൃത്വം നല്‍കിയത് ഗണേശായിരുന്നു. 42 പേരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

നിലയ്ക്കലിലെ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി കൊണ്ടു വന്ന പരുക്കേറ്റവരെ ശ്രദ്ധിക്കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. രാത്രി പതിനൊന്നരയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയി. ഇന്ന് രാവിലെ പതിവ് സമയത്തും വരാതിരുന്നപ്പോള്‍ ഡോക്ടറുടെ ഫോണിലേക്ക് സഹപ്രവര്‍ത്തക വിളിച്ചു. അറ്റന്‍ഡ് ചെയ്യാതെ വന്നപ്പോള്‍ താമസ സ്ഥലത്ത് ചെന്ന് നോക്കി.

വിളിച്ചിട്ടും കതക് തുറക്കാതെ വന്നപ്പോഴാണ് നാട്ടുകാരെയും സമീപവാസികളെയും വിവരം അറിയിച്ച് പിന്‍വശത്തെ കതക് പൊളിച്ച് അകത്തു കടന്നത്. കുറിപ്പ് എഴുതി വച്ച ശേഷമാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. പുന്നലത്ത് പടിയിലെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഭാര്യയും ഡോക്ടറാണ്. ഒരു കുട്ടിയുമുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

——————————————————————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അത്യാധുനിക കാര്‍ഷിക ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാടിന് സമര്‍പ്പിച്ചു

0
പത്തനംതിട്ട : ഇന്ത്യ മെട്രോളജിക്കല്‍ വകുപ്പ്, ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രം,...

പത്മ ഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി

0
ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മലയാളത്തിന്റെ...

മുഹറം പ്രമാമിണിച്ച പൊതു അവധിയിൽ മാറ്റം

0
തിരുവനന്തപുരം : മുഹറം പ്രമാമിണിച്ച പൊതു അവധിയിൽ മാറ്റം. വ്യാഴാഴ്ചത്തെ അവധി...

രാസവളങ്ങളുടെ അമിത ഉപയോഗത്തിനെതിരെ സി.എം.എഫ്.ആർ.ഐ യുടെ ബോധവൽക്കരണം

0
കൊച്ചി: കൃഷിയിടങ്ങളിൽ രാസവളങ്ങൾ അമിതമായി ഉപയോഗിക്കുന്നതിനെതിരെ ബോധവൽക്കരണവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ...