തിരുവനന്തപുരം : ബാലരാമപുരത്ത് ആക്രിക്കടക്കാരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, മൂന്ന് പേര്‍ അറസ്റ്റില്‍. ആര്‍സി സ്ട്രീറ്റില്‍ ആക്രിക്കട നടത്തി വരുന്ന തമിഴ്നാട് സ്വദേശി ശരവണന്‍ എന്നയാളെയാണ് ഓട്ടോയിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത്.
സംഭവത്തില്‍ ബിനോയ് (22), പരുന്ത് സാജന്‍ എന്നു വിളിക്കുന്ന സാജന്‍ (30), സുജിത്ത് (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേരെ ഇനിയും പിടികൂടാനായിട്ടില്ല. ഉച്ചയോടുകൂടിയായിരുന്നു സംഭവം. അക്രമികളെ കണ്ട് ഭയന്നോടിയ ശരവണന്‍ തൊട്ടടുത്തുള്ള ഡിസിസി ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഡി.പോളിന്റെ വീട്ടില്‍ ഓടിക്കയറിയതോടെ അക്രമികള്‍ തിരിച്ചുപോവുകയായിരുന്നു.