അനധികൃതമായി കടത്തിയ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളും വാഹനവും പിടികൂടി

For full experience, Download our mobile application:
Get it on Google Play

കല്ലുവാതുക്കല്‍ : കല്ലുവാതുക്കലില്‍ അനധികൃതമായി കടത്തിയ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളും വാഹനവും പിടികൂടി. സിവില്‍ സപ്ലൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കല്ലുവാതുക്കലില്‍ നിന്ന് 93 സിലിണ്ടറും കടത്താന്‍ ഉപയോഗിച്ച പിക്കപ്പുമാണു പിടികൂടിയത്. താലൂക്ക് സപ്ലൈ ഓഫിസര്‍ ജി.എസ്.ഗോപകുമാറിന്‍റെ  നേതൃത്വത്തില്‍ കല്ലുവാതുക്കല്‍ മേഖലയില്‍ പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട പിക്കപ് വാന്‍ പരിശോധിക്കുകയായിരുന്നു.

സിലിണ്ടറുകള്‍ കൊല്ലം ഭാഗത്തു നിന്ന് ആറ്റിങ്ങല്‍ മേഖലയിലേക്കു കൊണ്ടുപോകുകയായിരുന്നു. ഒരു കമ്പനിയുടെ സിലിണ്ടര്‍ മാത്രമാണ് വാഹനത്തില്‍ കൊണ്ടുപോകേണ്ടത്. എന്നാല്‍ ഇതിനു വിരുദ്ധമായി മറ്റു രണ്ടു കമ്പനികളുടെ പാചകവാതക സിലിണ്ടറുകള്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. സിലിണ്ടറുകളില്‍ 91 എണ്ണം റീഫില്‍ ചെയ്തതും രണ്ടെണ്ണം ഒഴിഞ്ഞതും ആയിരുന്നു. പാരിപ്പള്ളി, കല്ലമ്പലം, മംഗലപുരം തുടങ്ങി വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള സിലിണ്ടറുകളാണ് ഉണ്ടായിരുന്നത്. പിടിച്ചെടുത്ത സിലിണ്ടറുകള്‍ ബാച്ച്‌ നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തി പാരിപ്പള്ളിയിലെ പാചക വാതക വിതരണ ഏജന്‍സിയുടെ ഗോഡൗണിലേക്കു മാറ്റി. വാഹനം പാരിപ്പള്ളി പോലീസിനു കൈമാറി. സിലിണ്ടറുകള്‍ പിടികൂടിയതു സംബന്ധിച്ചു വിശദ റിപ്പോര്‍ട്ട് കലക്ടര്‍ക്കു കൈമാറുമെന്നു താലൂക്ക് സപ്ലൈ ഓഫീസര്‍ ജി.എസ്.ഗോപകുമാര്‍ പറഞ്ഞു. ജില്ലയിലെ ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു വ്യാപകമായി അനധികൃതമായി പാചകവാതക വിതരണം നടത്തുന്നതായി കാട്ടി ഒരാഴ്ച മുന്‍പു കലക്ടര്‍ക്കു പരാതി ലഭിച്ചിരുന്നു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...