കഞ്ചാവ് നിയമവിധേയമാക്കാൻ ജർമനി ; കരട് നിയമത്തിന് അംഗീകാരം

For full experience, Download our mobile application:
Get it on Google Play

ബർലിൻ : വിനോദാവശ്യത്തിന് ചെറിയ അളവില്‍ കഞ്ചാവ് വളർത്തുന്നതിനും കൈവശം വയ്ക്കുന്നതും നിയമവിധേയമാക്കുന്നതിനുള്ള കരട് നിയമത്തിന് ജര്‍മൻ സർക്കാർ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. പ്രതിപക്ഷത്തിന്റെ എതിർപ്പിനെയും ജഡ്ജിമാരുടെ വിമര്‍ശനത്തെയും മറികടന്നാണ് സർക്കാർ കരട് നിയമത്തിന് അംഗീകാരം നൽകിയത്. മുതിർന്നവർക്ക് 25 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനോ പരമാവധി മൂന്ന് ചെടികൾ വളർത്താനോ കള വാങ്ങാനോ അനുവദിക്കുന്നതാണ് പുതിയ ബിൽ. ‘കഞ്ചാവ് ക്ലബ്ബുകൾ’ എന്നറിയപ്പെടുന്ന ഗ്രൂപ്പുകളിൽ ലാഭേച്ഛയില്ലാതെ കഞ്ചാവ് വളർത്താനും അവരുടെ അംഗങ്ങൾക്ക് വിൽക്കാനും അനുമതി നൽകുന്നുണ്ട്. ഈ ഗ്രൂപ്പുകളിൽ 500 അംഗങ്ങൾ വരെയുണ്ടാകാം. എന്നാൽ ഈ അംഗങ്ങൾക്ക് പ്രതിദിനം 25 ഗ്രാമിൽ കൂടുതലും പ്രതിമാസം പരമാവധി 50 ഗ്രാമിൽ കൂടുതലും വിതരണം ചെയ്യാൻ അനുമതിയില്ല.

അതേസമയം പ്രായപൂർത്തിയാകാത്തവർക്ക് കർശനമായ നിരോധനം തുടരുമെന്നും ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹ് പറഞ്ഞു. കഞ്ചാവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കുറയ്ക്കുക, കരിഞ്ചന്ത തടയുക, ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കുക എന്നിവയാണ് ഈ നിയമത്തിലൂടെ ലക്ഷ്യമെന്ന് ലൗട്ടര്‍ബാഹ് പറഞ്ഞു. ‘ഇതുവരെയുള്ള കഞ്ചാവ് നിയമ വിധേയമാക്കാനുള്ള ഏറ്റവും മികച്ച ശ്രമം’ എന്നാണ് ലൗട്ടര്‍ബാഹ് കരട് നിയമത്തെ വിശേഷിപ്പിച്ചത്. ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ ത്രികക്ഷി സഖ്യത്തിന്റെ പ്രധാന പദ്ധതിയാണ് പുതിയ കരട് നിയമം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയില്‍ ഓണസദ്യയുടെ ക്രമീകരണത്തില്‍ വന്‍ വീഴ്ച : പന്തിയില്‍ പക്ഷഭേതം കാട്ടിയതായി ഗുരുതര ആരോപണം

0
ശബരിമല : ശബരിമലയില്‍ നടന്ന ഓണസദ്യയുടെ ക്രമീകരണത്തില്‍ വന്‍ വീഴ്ച. പന്തിയില്‍...

റാന്നി പാലത്തിൽ നിന്ന് വയോധികൻ പമ്പായാറ്റിലേക്ക് ചാടി : തെരച്ചിൽ ഊർജ്ജിതം

0
റാന്നി : റാന്നി വലിയ പാലത്തിൽ നിന്നും വയോധികൻ പമ്പായാറ്റിലേക്ക് ചാടി....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....