4 ലക്ഷം രൂപ ലാഭത്തില്‍ ഇവി വാങ്ങാന്‍ ഇനി 3 ദിവസം കൂടി

For full experience, Download our mobile application:
Get it on Google Play

വമ്പിച്ച ഓഫറില്‍ ഇവികള്‍ സ്വന്തമാക്കാന്‍ ഇനി ഇന്നടക്കം 4 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ വാഹന നിരയിലുള്ള ഏക ഇലക്ട്രിക് എസ്‌യുവിയാണ് XUV400. നെക്‌സോണുമായുള്ള വില്‍പ്പന അന്തരം കുറയ്ക്കാന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ കാറിന് വമ്പന്‍ ഓഫറുകളാണ് മഹീന്ദ്ര നല്‍കുന്നത്. ഇവിയുടെ അപ്‌ഡേറ്റഡ് പതിപ്പ് വരാനിരിക്കെ സ്‌റ്റോക്ക് ക്ലിയറാക്കുകയാണ് മഹീന്ദ്ര ഇപ്പോള്‍. വര്‍ഷാവസാന ഓഫറുകളുടെ ഭാഗമായി മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്യുവിക്ക് 4 ലക്ഷം രൂപ വരെയാണ് ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നത്. 20,000 രൂപ എക്സ്ചേഞ്ച് ബോണസ് കൂടി ചേരുന്നതോടെ മൊത്തം ആനുകൂല്യം 4.2 ലക്ഷം രൂപയാകും. ഈ മാസം ഏറ്റവും കൂടുതല്‍ ഓഫറില്‍ വാങ്ങാന്‍ സാധിക്കുന്ന ഇവിയാണ് മഹീന്ദ്ര XUV400.

ഇക്കുറി ഇയര്‍ എന്‍ഡ് ഓഫറുകളുടെ പട്ടികയില്‍ ജനപ്രിയ ഇവികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട് ടാറ്റ മോട്ടോര്‍സ്. ക്യാഷ് ഡിസ്‌കൗണ്ടുകളുടെയും എക്‌സ്‌ചേഞ്ച് ബോണസുകളുടെയും രൂപത്തില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഡിസംബര്‍ 31 വരെയോ സ്റ്റോക്കുകള്‍ അവസാനിക്കുന്നത് വരെയോ മാത്രമാവും ലഭ്യമാകുക. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ ടാറ്റ നെക്‌സോണ്‍ ഇവി ഈ മാസം മൊത്തം 2.6 ലക്ഷം രൂപ കിഴിവില്‍ സ്വന്തമാക്കാനാണ് അവസരം. പ്രൈം, മാക്സ് എന്നീ വേരിയന്റുകളില്‍ എത്തിയ നെക്‌സോണ്‍ ഇവിയുടെ പ്രീ-ഫെയ്സ്ലിഫ്റ്റ് പതിപ്പുകളാണ് കുറഞ്ഞ വിലയില്‍ വിറ്റഴിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസിനൊപ്പം പ്രീ-ഫെസ്ലിഫ്റ്റ് നെക്സോണ്‍ ഇവി പ്രൈമിന്റെ എല്ലാ വേരിയന്റുകളിലും ടാറ്റ മോട്ടോര്‍സ് 1.40 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് വാഗ്ദാനം നല്‍കുന്നു. പ്രീ-ഫെയ്സ്ലിഫ്റ്റ് നെക്‌സോണ്‍ ഇവി മാക്സിന്റെ എല്ലാ വേരിയന്റുകളിലും 50,000 രൂപ എക്സ്ചേഞ്ച് ബോണസും 2.10 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും കിട്ടും. എന്നാല്‍ ഇവിക്ക് കോര്‍പറേറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല.

14.50 ലക്ഷം മുതല്‍ 17.19 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില വരുന്ന ഇവി പ്രൈം ഇപ്പോള്‍ 12.60 ലക്ഷം മുതല്‍ 14.60 ലക്ഷം രൂപ വരെ വിലയില്‍ സ്വന്തമാക്കാം. പ്രീ-ഫെയ്സ്ലിഫ്റ്റ് മാക്സ് വേരിയന്റ് ഇപ്പോള്‍ 16.49 ലക്ഷം മുതല്‍ 19.54 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഓഫറുകളുടെ ഭാഗമായി ഈ വേരിയന്റ് ഇപ്പോള്‍ 13.89 ലക്ഷം മുതല്‍ 16.94 ലക്ഷം രൂപ വരെ മുടക്കിയാല്‍ വീട്ടുമുറ്റത്തെത്തിക്കാം. സെപ്റ്റംബറില്‍ ടാറ്റ നെക്‌സോണ്‍ ഇവി മുഖംമിനുക്കി വിപണിയില്‍ എത്തിച്ചിരുന്നു. പുതിയ നെക്‌സോണ്‍ ഇവി വേണ്ടവര്‍ക്കും ഓഫര്‍ ലഭിക്കുന്നു. മീഡിയം റേഞ്ച് (MR), ലോംഗ് റേഞ്ച് (LR) വേരിയന്റുകളുടെ മിഡ്-സ്‌പെക്ക് ഫിയര്‍ലെസ് പ്ലസ്, ഫിയര്‍ലെസ് പ്ലസ് S ട്രിമ്മുകള്‍ക്ക് ടാറ്റ 35,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 16.69 ലക്ഷം മുതല്‍ 19.19 ലക്ഷം രൂപ വരെയാണ് ഈ വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വില വരുന്നത്. നെക്‌സോണ്‍ കൂടാതെ ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്കും ടിഗോര്‍ ഇലക്ട്രിക് സെഡാനുമാണ് ടാറ്റ. ഇവിയുടെ പോര്‍ട്‌ഫോളിയോയിലുള്ളത്. ഈ രണ്ട് മോഡലുകള്‍ക്കും ഈ മാസം കമ്പനി ഇയര്‍ എന്‍ഡ് ഓഫര്‍ ഇട്ടിട്ടുണ്ട്. ടാറ്റ ടിയാഗോ ഇവി ഡിസംബറില്‍ അരലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടിലും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസിലുമായി സ്വന്തമാക്കാനാണ് അവസരം. സബ്-ഫോര്‍-മീറ്റര്‍ ഇലക്ട്രിക് സെഡാനായ ടിഗോര്‍ ഇവി 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50000 രൂപ എക്സ്ചേഞ്ച് ബോണസും സഹിതം മൊത്തം ലക്ഷം രൂപ ആനുകൂല്യത്തില്‍ സ്വന്തമാക്കാന്‍ പറ്റും.

ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ കന്നി ഇവിയായ കോനക്ക് ഈ മാസം 3 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എംജി ZS ഇവിക്ക് 50000 രൂപ വീതം ക്യാഷ് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ബോണസും ലഭിക്കും. പുതുവര്‍ഷം ഒട്ടുമിക്ക കാര്‍ നിര്‍മാതാക്കളും വില വര്‍ധനവ് പ്രഖ്യാപിച്ചതിനാല്‍ ഏറ്റവും ലാഭത്തില്‍ കാര്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണിത്. ഇവിയിലേക്ക് മാറാന്‍ ഉദ്ദേശിച്ച ഉപഭോക്താക്കള്‍ക്ക് ഇതിലും മികച്ച അവസരം ലഭിക്കാനില്ല. അതുകൊണ്ട് ഈ ഓഫറുകള്‍ പരമാവധി ഉപയാഗപ്പെടുത്തണമെന്നാണ് ഞങ്ങളുടെ നിര്‍ദേശം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെട്ടിടത്തിൻ്റെ 13-ാം നിലയിൽനിന്ന് ക്രെയിൻ തകർന്നുവീണു ; ഒരാൾക്ക് ദാരുണാന്ത്യം

0
മുംബൈ: മുംബൈയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് ക്രെയിൻ തകർന്നുവീണ് അപകടം. സംഭവത്തിൽ ഒരാൾ...

വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം ; നാടകീയ രക്ഷപ്പെടൽ ; പ്രതികൾക്കായി...

0
തിരുവനന്തപുരം: വർക്കല വടശ്ശേരിക്കോണത്ത് അച്ഛനെയും മകനെയും തന്ത്രപൂർവം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം....

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....