നിർമാണം പൂർത്തിയാകാത്ത കെട്ടിടത്തിന് മുകളിൽ ബിയർ പാർട്ടി ; 19 കാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മുംബൈ: നിർമാണം പൂർത്തിയാകാത്ത കെട്ടിടത്തിൽ ആരുമറിയാതെ നടത്തിയ ബിയർ പാർട്ടിക്കിടെ 19 കാരിക്ക് ദാരുണാന്ത്യം. ഏഴാം നിലയിൽ പെൺകുട്ടിയുടെ ആൺസുഹൃത്തും മറ്റൊരു സുഹൃത്തും കൂടി നടത്തിയ ബിയർ പാർട്ടിക്കിടെ പെൺകുട്ടി മരണപ്പെടുകയായിരുന്നു. ഏഴാംനിലയില്‍നിന്ന് വീണ് മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അബദ്ധത്തിൽ കാൽ തെറ്റി പെൺകുട്ടി വീണ് മരിക്കുകയായിരുന്നെന്നാണ് ഒപ്പമുണ്ടായിരുന്ന രണ്ടുപേരും പോലീസിനോട് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. മുംബൈ പന്‍വേല്‍ സ്വദേശിനിയായ 19 കാരിയെയാണ് നവി മുംബൈ ബേലാപുരിലെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബേലാപുര്‍ സ്വദേശിയും ഒരു ഷോപ്പിങ് മാളിലെ ജീവനക്കാരനുമായ 20 കാരനായ ശിവം നാനാവരെയാണ് പെണ്‍കുട്ടിയുടെ ആൺസുഹൃത്ത്. ഇവർക്കൊപ്പം മറ്റൊരു സുഹൃത്തായ 23 കാരൻ സായി കദമും സ്ഥലത്തുണ്ടായിരുന്നു. ഈ മാസം എട്ടാം തിയതിയായിരുന്നു മൂവരും കൂടി ബിയർ പാർട്ടി നടത്തിയത്. പാർട്ടിക്കിടെ പെൺകുട്ടി ഏഴാം നിലയിൽ നിന്ന് കാൽതെറ്റി താഴേക്ക് വീണ് മരണപ്പെട്ടെന്നാണ് ഇവർ പോലീസിനോട് പറഞ്ഞിരിക്കുന്നത്. താഴെ എത്തിയപ്പോൾ തലയ്ക്കടക്കം ഗുരുതരപരിക്കേറ്റ പെണ്‍കുട്ടിയെ ചോരയില്‍ കുളിച്ചനിലയിലാണ് കണ്ടതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

കെട്ടിടത്തിൽ നിന്ന് വീണുമരിച്ച പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്ന ശിവം നാനാവരെയും തമ്മില്‍ ഏറെനാളായി പ്രണയത്തിലായിരുന്നെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇവരുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നതായും പോലീസിന് വ്യക്തമായിട്ടുണ്ട്. എന്തായാലും അന്വേഷണം നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരും എന്നാണ് പോലീസ് പറയുന്നത്. ഇവർ എന്തുകൊണ്ടാണ് നിർമ്മാണത്തിലിരുന്ന കെട്ടിടം ബിയർ പാർട്ടിക്ക് തെരഞ്ഞെടുത്തത് എന്ന കാര്യത്തിലടക്കം അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് വിവരിച്ചു. ആൺസുഹൃത്തായ ശിവം നാനാവരെയിൽ നിന്നും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ സായി കദമിൽ നിന്നും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്നും പോലീസ് വിശദമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ പത്തനംതിട്ട ജില്ലയില്‍ 7 വില്ലേജുകള്‍ : ജനം ആശങ്കയില്‍

0
പത്തനംതിട്ട : കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിജ്ഞാപനത്തില്‍...