ഏനാത്ത് പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടിയ പെണ്‍കുട്ടിയെ രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഏനാത്ത് പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടിയ പെണ്‍കുട്ടിയെ ഫയര്‍ ഫോഴ്സ് സംഘം രക്ഷപെടുത്തി. ഏനാത്ത് പുതുശ്ശേരി ഭാഗത്തുള്ള പെണ്‍കുട്ടിയാണ് ആറ്റിലേക്ക് ചാടിയത്.  ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് പാലത്തില്‍ നിന്നും പെണ്‍കുട്ടി ആറ്റിലേക്ക് ചാടിയത്. എന്നാല്‍ മുങ്ങിപോകാതെ പാലത്തിന്റെ തൂണിനടിയിലുള്ള ചതുപ്പില്‍ പിടിച്ചു കിടന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവം കണ്ടയുടന്‍ തന്നെ പ്രദേശവാസികളായ രണ്ടുപേര്‍ ആറ്റിലേക്ക് ചാടുകയും കുട്ടിയെ പാലത്തിന്റെ തൂണിനോട് ചേര്‍ത്ത് പിടിച്ചു നിര്‍ത്തുകയുമായിരുന്നു.

അടൂര്‍ നിന്നും ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി വലയുപയോഗിച്ച് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലാക്കുകയായിരുന്നു. അടൂര്‍ ഫയര്‍ ഫോഴ്സ് അസിസ്റ്റന്റ്  സ്റ്റേഷന്‍ ഓഫീസര്‍ ജയ്സന്‍ തോമസ്, സീനിയര്‍ റസ്ക്യു ഓഫീസര്‍ അജിഖാന്‍ യൂസഫ്‌ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഫ് സി ആർ എ ഭേദഗതി ബിൽ : മുൻകാല പ്രാബല്യം ഒഴിവാക്കാൻ നീക്കം...

0
ന്യൂഡൽഹി : വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ഇളവിന് തയ്യാറായി...

തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങി ; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

0
ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയിൽ മാലിന്യനീക്കം തുടങ്ങിയതോടെ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. ദേശീയപാത...

പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാർത്ഥി പ്രതിഷേധം : ജാർഖണ്ഡ് നിയമസഭാ പരിസരത്ത് ഇന്നുമുതൽ നിരോധനാജ്ഞ

0
റാഞ്ചി : വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ....

ഒഴിഞ്ഞ മദ്യക്കുപ്പി തിരികെ നല്‍കിയാല്‍ ഇനി 20 രൂപയില്ല ; പദ്ധതി നിര്‍ത്തലാക്കി ബെവ്കോ

0
കൊച്ചി : പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കി ബെവ്‌കോ....