തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ – അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സി-വിജില്‍ ആപ്പിലൂടെ ലഭിച്ചത് 8209 പരാതി
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള സി-വിജില്‍ മൊബൈല്‍ ആപ്പ് വഴി പത്തനംതിട്ട ജില്ലയില്‍ ഏപ്രില്‍ ഒന്ന് വരെ ലഭിച്ചത് 8209 പരാതി. 8197 പരാതിക്ക് നടപടി സ്വീകരിച്ചു. ജില്ലാ കണ്‍ട്രോള്‍ റൂമില്‍ സി വിജില്‍ ആപ്പ് മുഖേനെ ലഭ്യമാകുന്ന പരാതി ബന്ധപ്പെട്ട ഫീല്‍ഡ് യൂണിറ്റിലേയ്ക്ക് കൈമാറി 100 മിനിറ്റിനുള്ളില്‍ പരിഹാരം കാണുന്ന വിധത്തിലാണ് ആപ്പ് ക്രമീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട വിവരം സി-വിജില്‍ സംവിധാനത്തിലൂടെ അറിയിക്കാം. ആപ്ലിക്കേഷനില്‍ തത്സമയ ചിത്രം, രണ്ടു മിനിറ്റുവരെ ദൈര്‍ഘ്യമുള്ള വീഡിയോ, ശബ്ദരേഖ എന്നിവ നല്‍കാം. ആപ്പ് വഴി ലഭിക്കുന്ന പരാതി കൈകാര്യം ചെയ്യുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കളക്ടറേറ്റിലെ ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് സ്വന്തം പേര് വിവരം വെളിപ്പെടുത്തിയും അല്ലാതെയും വിവരം നല്‍കാം. പരാതി ഉടന്‍ തന്നെ നിയോജക മണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്ക് കൈമാറും. ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ആന്റി ഡിഫെയ്‌സ്മെന്റ് സ്‌ക്വാഡ് എന്നിവരാണ് പരാതിക്ക് നടപടിയെടുക്കുന്നത്.

ജില്ലയില്‍ 17,574 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 31വരെ നീക്കം ചെയ്തത് 17,574 പ്രചാരണ സാമഗ്രികള്‍. 14,147 പോസ്റ്റര്‍, 1128 ബാനര്‍, 2299 മറ്റ് പ്രചരണ ബോര്‍ഡ് എന്നിവയാണ് നീക്കം ചെയ്തത്. മാതൃക പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ ഡി എം ഡെപ്യൂട്ടി കളക്ടര്‍ ജി സുരേഷ് ബാബു, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ജി ആനന്ദ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം.

അവശ്യസേവന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ ആറു വരെ വോട്ട് ചെയ്യാം
ഫോം 12 ഡി യില്‍ അപേക്ഷിച്ച അവശ്യസേവന വിഭാഗത്തില്‍പ്പെട്ട വകുപ്പില്‍ നിന്നും തിരഞ്ഞെടുപ്പ് ജോലിക്ക് നിയുക്തരായ ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ ആറ് വരെ കേന്ദ്രങ്ങളില്‍ എത്തി വോട്ട് രേഖപ്പെടുത്താം. കേരള പോലീസ്, കേരള ബറ്റാലിയന്‍, ഫയര്‍ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, മില്‍മ, ഇലക്ടിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ എസ്ആര്‍ടിസി, ട്രഷറി, ആരോഗ്യം, വനം, ആകാശവാണി, ദൂരദര്‍ശന്‍, ബി എസ് എന്‍ എല്‍, റെയില്‍വേ, തപാല്‍, തെരഞ്ഞെടുപ്പ്ദിന കവറേജിന് നിയുക്തരായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മാധ്യമ പ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍.

കേന്ദ്രങ്ങള്‍
തിരുവല്ല – സബ്കളക്ടര്‍ ഓഫീസ്, തിരുവല്ല
റാന്നി – സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള – കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട
കോന്നി – എന്‍എസ്എസ് ട്രെയിനിങ് കോളജ്, കോന്നി
അടൂര്‍ – സര്‍ക്കാര്‍ യു പി എസ്, അടൂര്‍

പോളിങ് ഉദ്യോഗസ്ഥരുടെ തപാല്‍ വോട്ടിങ്ങ് ആരംഭിച്ചു
ജില്ലയില്‍ പോളിങ് ഉദ്യോഗസ്ഥരുടെ തപാല്‍ വോട്ടിങ്ങ് ആരംഭിച്ചു. ഫോം 12 ല്‍ അപേക്ഷിച്ച തിരഞ്ഞെടുപ്പ് ജോലിക്ക് നിയമിച്ച പോളിങ് ഉദ്യോഗസ്ഥരാണ് അതാത് കേന്ദ്രങ്ങളിലെത്തി തപാല്‍ വോട്ട് ചെയ്യുന്നത്. ഏപ്രില്‍ ഏഴ് വരെ തപാല്‍ വോട്ട് ചെയ്യാന്‍ അവസരമുണ്ട്.

തപാല്‍ വോട്ടിങ് കേന്ദ്രങ്ങള്‍
തിരുവല്ല – സെന്റ് മേരീസ് കോളജ് ഫോര്‍ വുമണ്‍, പാലിയക്കര, തിരുവല്ല
റാന്നി – സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള – കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട
കോന്നി – എന്‍എസ്എസ് ട്രെയിനിങ് കോളജ്, കോന്നി
അടൂര്‍ – സര്‍ക്കാര്‍ ബോയ്സ് എച്ച്എസ്എസ്, അടൂര്‍

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയില്‍ ഓണസദ്യയുടെ ക്രമീകരണത്തില്‍ വന്‍ വീഴ്ച : പന്തിയില്‍ പക്ഷഭേതം കാട്ടിയതായി ഗുരുതര ആരോപണം

0
ശബരിമല : ശബരിമലയില്‍ നടന്ന ഓണസദ്യയുടെ ക്രമീകരണത്തില്‍ വന്‍ വീഴ്ച. പന്തിയില്‍...

റാന്നി പാലത്തിൽ നിന്ന് വയോധികൻ പമ്പായാറ്റിലേക്ക് ചാടി : തെരച്ചിൽ ഊർജ്ജിതം

0
റാന്നി : റാന്നി വലിയ പാലത്തിൽ നിന്നും വയോധികൻ പമ്പായാറ്റിലേക്ക് ചാടി....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....