പ്രണയവിവാഹത്തെ പിന്തുണച്ചയാളുടെ കാൽപ്പാദം തല്ലിത്തക‍ർത്ത് പെൺകുട്ടിയുടെ സഹോദരനും ബന്ധുക്കളും

For full experience, Download our mobile application:
Get it on Google Play

മാണ്ഡ്യ: പ്രണയവിവാഹത്തെ അനുകൂലിച്ചതിന് മധ്യവയസ്കന് ക്രൂരമർദ്ദനം. കർണാടകയിലെ മാണ്ഡ്യയിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ചേർന്ന് ഒരാളുടെ കാൽ കല്ലുകൊണ്ടടിച്ച് തകർത്തു. പാണ്ഡവപുരത്തിന് സമീപം ബൊമ്മലപുര സ്വദേശി പ്രകാശിനും മരുമകൻ നവീനുമാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാണ്ഡ്യക്കടുത്ത് ബൊമ്മലപുരയിൽ ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാൻ പെൺകുട്ടിക്ക് കൂട്ടുനിന്ന സംഭവത്തെ ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ പകപോക്കലിലേക്ക് നയിച്ചത്. പെൺകുട്ടിയുടെ പിതാവും സഹോദരനും ബന്ധുക്കളും ചേർന്നാണ് ബൊമ്മലപുര സ്വദേശി പ്രകാശിന്റെ കാൽ തകർത്തത്.

ഞായറാഴ്ച പ്രകാശിനെയും മരുമകൻ നവീനെയും പിന്തുടർന്ന് ആക്രമിച്ച സംഘം ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കല്ലുകൊണ്ടുള്ള അടിയേറ്റ് കാൽപ്പാദം തകർന്ന പ്രകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് പ്രകാശിനെയും നവീനെയും പെൺകുട്ടിയുടെ സഹേദരൻ ഗിരീഷും ബന്ധു സഞ്ജുവും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടുത്ത ദിവസം സഞ്ജുവും പ്രകാശും തമ്മിൽ ഇതിനെ ചൊല്ലി വാക്കേറ്റം നടന്നു. പിന്നാലെ ഇരുവരും സഞ്ജുവിനെ വീട് കയറി ആക്രമിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....