എം.എ ഷഹനാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീനാദേവി കുഞ്ഞമ്മ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രമുഖ പ്രസാധകയും കെപിസിസി സാംസ്‌കാരിക സാഹിതി ജനറല്‍ സെക്രട്ടറിയുമായ എം.എ ഷഹനാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. ഷഹനാസ് ഐഎഎസ് (IAS) നേടി എന്ന് വ്യാജമായി അവകാശപ്പെടുകയും അതിന്റെ പേരില്‍ പദവികളും സ്വീകരണങ്ങളും കൈപ്പറ്റിയെന്നുമാണ് പ്രധാന ആരോപണം. ഇക്കാര്യത്തില്‍ വസ്തുതാപരമായ അന്വേഷണം ആവശ്യപ്പെട്ട് യുപിഎസ്സി (UPSC) ചെയര്‍മാന്‍ മുതല്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ വരെ നീളുന്ന പരാതികളുമായി ശ്രീനാദേവി രംഗത്തെത്തി. കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, യുപിഎസ്സി ചെയര്‍മാന്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, കേരള ഗവര്‍ണര്‍, കോഴിക്കോട് ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കാണ് ശ്രീനാദേവി കുഞ്ഞമ്മ പരാതി നല്‍കിയിരിക്കുന്നത്.

എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഷഹനാസ് 2014-ല്‍ സിവില്‍ സര്‍വീസ് നേടി എന്ന് അവകാശപ്പെട്ടത് വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും പഠിച്ച കോളേജില്‍ പോലും നുണ പറഞ്ഞ് സ്വീകരണം ഏറ്റുവാങ്ങിയെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നു. 2014-ലെ റിസള്‍ട്ട് പരിശോധിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കാന്‍ യുപിഎസ്സിയോട് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎഎസ് പദവി ദുരുപയോഗം ചെയ്ത് വിദേശത്തും സ്വദേശത്തും നടത്തിയ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.

ഷഹനാസ് നിലവില്‍ വലിയ രീതിയിലുള്ള സൈബര്‍ പോരാട്ടങ്ങള്‍ക്കും നിയമനടപടികള്‍ക്കും നടുവിലാണ്. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് നിയാസ് മലബാറി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഷഹനാസ് കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് ശ്രീനാദേവി ചൂണ്ടിക്കാട്ടുന്നു. ഐഎഎസ് നുണയാണോ, രണ്ട് ഐഡി കാര്‍ഡുകള്‍ ഉണ്ടോ, രണ്ട് അക്കൗണ്ടുകള്‍ വഴിയാണോ പബ്ലിക്കേഷന്‍സ് നടത്തുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പ്രസക്തമല്ലാത്ത വീഡിയോകള്‍ പോസ്റ്റ് ചെയ്താണ് അവര്‍ പ്രതികരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. കഥാകൃത്ത് വി.ആര്‍ സുധീഷിനെതിരെ വ്യാജ മീ ടൂ (MeToo) ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഷഹനാസിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കാര്യവും ശ്രീനാദേവി കുഞ്ഞമ്മ വെളിപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അപമാനിക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയും ഷഹനാസിനെതിരെ ശ്രനാദേവി ഉയര്‍ത്തുന്നു.

സ്ത്രീപക്ഷ വാദത്തിന്റെയും ഫെമിനിസത്തിന്റെയും പേരില്‍ നടത്തുന്ന തട്ടിപ്പുകള്‍ സ്ത്രീസമൂഹത്തിന് തന്നെ അപമാനമാണെന്ന് ശ്രീനാദേവി കുഞ്ഞമ്മ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നു. സിവില്‍ സര്‍വീസ് പഠനത്തിനായി വര്‍ഷങ്ങള്‍ ഉഴിഞ്ഞുവെക്കുന്ന ഒട്ടേറെ ഉദ്യോഗാര്‍ത്ഥികളുള്ള കേരളത്തില്‍, ഇത്തരം വ്യാജ അവകാശവാദങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് അവര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....