എട്ട് മാസം മുമ്പ് മൃതദേഹം സംസ്‌കരിച്ചു ; മരിച്ചെന്ന് കരുതിയ ദീപക്ക് ജീവനോടെ ഗോവയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മേപ്പയ്യൂരില്‍ നിന്നും കാണാതായ ദീപക്കിനെ ഗോവയില്‍ കണ്ടെത്തി. ഗോവയിലെ മലയാളി സമാജം പ്രവര്‍ത്തകരാണ് ദീപക്കിനെ ആദ്യം തിരിച്ചറിഞ്ഞത്. ഈ സമയം ദീപക്ക് ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. നിലവില്‍ ഗോവ പോലീസിന്‍റെ കസ്റ്റഡിയിലാണ് ദീപക്ക്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപക്കിനെ നാട്ടില്‍ വെച്ച് കാണാതായിരുന്നു. ദീപക്കിനെ 2022 ജൂണ്‍ ആറിനാണ് നാട്ടില്‍ നിന്നും കാണാതാവുന്നത്. തുടര്‍ന്ന് ദീപക്ക് മരിച്ചെന്ന് കരുതി മറ്റൊരു യുവാവിന്‍റെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് അടിഞ്ഞ ജീര്‍ണ്ണിച്ച മൃതദേഹത്തിന് ദീപക്കുമായി രൂപസാദൃശ്യം ഉണ്ടായതിനാലാണ് ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കാനിടയായത്.

ഇതേ സമയത്താണ് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പോലീസ് അന്വേഷണം ആരംഭിക്കുന്നത്. പോലീസ് നടത്തിയ ഡിഎന്‍എ പരിശോധനലാണ് സംസ്‌കരിച്ച മൃതദേഹം ദീപക്കിന്‍റെതല്ലെന്ന് വ്യക്തമായത്. ഡിഎന്‍ എ പരിശോധനാ ഫലം വന്നതോടെ ദീപക്കിന്‍റെതെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം ഇര്‍ഷാദിന്‍റെതാണെന്ന് വ്യക്തമാകുകയായിരുന്നു. മൃതദേഹം ദീപക്കിന്‍റെതല്ലെന്ന് വ്യക്തമായതോടെ ദീപക്ക് എവിടെയെന്നത് സംബന്ധിച്ച് മേപ്പയ്യൂര്‍ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയായ ആര്‍ ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഗോവ പോലീസ് പനാജിയില്‍ വെച്ച് ദീപക്കിനെ കണ്ടെത്തുകയായിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓഗസ്റ്റ് ഒന്നുമുതൽ ബംഗാളിലെ സ്കൂളുകളിൽ ഉച്ചഭക്ഷണം വിളമ്പുന്നത് ‘ഇസ്കോൺ’

0
കൊൽക്കത്ത: ബംഗാളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം മുട്ട വിളമ്പുന്നത് തുടരുമെന്ന് മുഖ്യമന്ത്രി...

അടൂരില്‍ തെരുവ് നായകള്‍ക്ക് അനധികൃത സംരക്ഷണമൊരുക്കിയ സ്ത്രീ പിടിയില്‍

0
അടൂര്‍ : അടൂര്‍ നഗരസഭ പരിധിയില്‍ തെരുവ് നായകള്‍ക്ക് അനധികൃതമായി  സംരക്ഷണമൊരുക്കിയ...

പെല്ലറ്റ് വിവാദം : ‘നിങ്ങൾ നിർഭയം ജോലി ചെയ്തോളൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കാം’ ;...

0
ന്യൂഡൽഹി : ഉദ്യോഗസ്ഥരോടു ജോലി നിർഭയം നിർവഹിക്കാൻ സിആർപിഎഫ് ഡയറക്ടർ ജനറൽ...

അസമിൽ പ്രളയക്കെടുതി ; മരണം 78 ആയി, മൂന്ന് ലക്ഷത്തോളം പേർ ദുരിതത്തിൽ

0
ഗുവഹാത്തി : അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു....