ബിജെപിയെ നേരിടാൻ വിട്ടുവീഴ്ചകൾക്ക് സന്നദ്ധമെന്ന് അഖിലേഷ് യാദവ്; യുപി സീറ്റ് വിഭജന ചർച്ച തുടരുന്നു
ലഖ്നൗ: ഉത്തർപ്രദേശിൽ കോൺഗ്രസുമായുള്ള സമാജ്വാദി പാർട്ടിയുടെ സഖ്യത്തിൻ്റെ പ്രാഥമിക ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പു വിജയമാണെന്ന് എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ്. ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളുടെ വിജയസാധ്യത വിലയിരുത്തുന്നതിനുള്ള ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചർച്ചകൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന മുതിർന്ന നേതാക്കൾ അതിനായി സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അന്തി മതീരുമാനത്തിൽ എത്തിച്ചേർന്നിട്ടില്ലെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
എസ്‌പി വിട്ടുവീഴ്ച്‌ചകൾക്ക് തയ്യാറാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. മുന്നിലുള്ള പോരാട്ടം നിർണായകമായതിനാൽ, ഒത്തുതീർപ്പുകൾക്കും പൊരുത്തപ്പെട്ടുപോകാനും സമാജ്‌വാദി പാർട്ടി സന്നദ്ധമാണ്. വിജയമാണ് ലക്ഷ്യമെങ്കിൽ, നമുക്ക് വിജയിച്ചേ മതിയാകൂ. പ്രത്യേകിച്ച് ബിജെപിയെപ്പോലെ ശക്തമായ ഒരു രാഷ്ട്രീയ സംവിധാനത്തെ നേരിടുമ്പോൾ അതിനനുസരിച്ച് തയ്യാറെടുക്കുകയും ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളുകയും വേണം, അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെയും എസ്‌പിയിലേയും മുതിർന്ന നേതാക്കൾ ഉൾപ്പെട്ട സീറ്റ് വിഭജന ചർച്ച രണ്ടാംദിവസവും തുടരുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് പ്രമോദ് തിവാരിയുടെ p ചർച്ച നടക്കുന്നത്. നിയമസഭാകക്ഷി നേതാവ് വീരേന്ദ്ര ചൗധരി, സംസ്ഥാന അധ്യക്ഷ ആരാധന മിശ്ര മോന, യുപിയുടെ ചുമതല വഹിക്കുന്ന രാജേന്ദ്ര പാൽ ഗൗതം എന്നിവരാണ് കോൺഗ്രസിൽനിന്ന് ചർച്ചയിൽ പങ്കെടുക്കുന്നത്. രാം ഗോപാൽ യാദവ്, സംസ്ഥാന അധ്യക്ഷൻ ശ്യാം ലാൽ പാൽ, എംപിമാരായ രാജീവ് റായ്, ഇഖ്റ ഹസ്സൻ എന്നിവരാണ് എസ്‌പിയിൽനിന്ന് പങ്കെടുക്കുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
സിഗ്നല്‍ ലൈറ്റുകള്‍ കണ്ണുതുറന്നു – കുമ്പഴ ഇപ്പോഴും കുത്തഴിഞ്ഞുതന്നെ : നോക്കുകുത്തിയായി ട്രാഫിക് പോലീസ്
-
സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചുകയറ്റം
-
ആറന്മുള എം.എൽ.എ. ഓഫീസ് കൂടുതൽ ജനസൗഹൃദമാകുന്നു : വെബ്സൈറ്റും മൊബൈൽ ആപ്പും ഡോ.ശശി തരൂർ എം.പി. ഉദ്ഘാടനം നിർവഹിക്കും





