കാസർകോട്: കാറിൽ കടത്താൻ ശ്രമിച്ച പതിനഞ്ചര കിലോ സ്വർണ്ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ അറസ്റ്റ്ചെയ്തു . കാറിന്റെ മൂന്ന് രഹസ്യ അറകളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. തലശേരിയിൽ നിന്നും മുംബൈയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബേക്കലിൽ നിന്നാണ് ഇവരെ കസ്റ്റംസ് പിടികൂടിയത്
സ്വർണം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലെത്തിച്ച ശേഷം കടത്തുകയായിരുന്നെന്നാണ് വിവരം. പിടിയിലായവരെ എറണാകുളത്തെ എക്കണോമിക് ഒഫൻസ് കോടതിയിൽ ഹാജരാക്കും. കണ്ണൂർ കസ്റ്റംസിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സ്വർണ്ണ വേട്ടയാണ് ഇതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.