കരുനാഗപ്പള്ളി : രേഖകളില്ലാതെ തൃശൂരില്‍ നിന്നു കരുനാഗപ്പള്ളിയിലേക്കു കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ സ്വര്‍ണം ജി.എസ്.ടി ഇന്‍റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി. കരുനാഗപ്പള്ളിയിലെ വിവിധ ജ്വല്ലറികളിലേക്കു കൊണ്ടുവന്നതായിരുന്നു സ്വര്‍ണം. ഒന്നേകാല്‍ കോടി രൂപയോളം വിലയുള്ള സ്വര്‍ണ ആഭരണങ്ങള്‍ ജി.എസ്.ടി കരുനാഗപ്പള്ളി മൊബൈല്‍ സ്‌ക്വാഡാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് നികുതിയും പിഴയും അടക്കം 7.67 ലക്ഷം രൂപ ഈടാക്കി ആഭരണങ്ങള്‍ വിട്ടു കൊടുത്തു.
രേഖകളില്ലാതെ തൃശൂരില്‍ നിന്നു കരുനാഗപ്പള്ളിയിലേക്കു കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ സ്വര്‍ണം ജി.എസ്.ടി ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി
RECENT NEWS
Advertisment