Saturday, June 29, 2024 9:48 pm

ട്രെ​​​യി​​​നി​​ല്‍ ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ മോഷണം ; പ്രത്യേക അ​​​ന്വേ​​​ഷ​​​ണ​​​ സംഘം ചെ​​​ന്നൈ​​​യി​​​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​​​ഴി​​​ക്കോ​​​ട്: ട്രെ​​​യി​​​നി​​ല്‍ ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ മോ​​​ഷ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന്വേ​​​ഷ​​​ണ​​​ സം​​​ഘം ചെ​​​ന്നൈ​​​യി​​​ല്‍. രണ്ടു ട്രെയിനുകളിലെ എ.സി കോച്ചില്‍ നിന്നായി 18 ലക്ഷത്തോളം രൂപയുടെ സ്വര്‍ണ – വജ്രാഭരണങ്ങളാണ്  കവര്‍ന്നത്. ട്രെ​​​യി​​​ന്‍ പു​​​റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ത്തു​​ നി​​​ന്നു മോ​​​ഷ​​​ണം ന​​​ട​​​ന്ന ട്രെ​​​യി​​​നു​​​ക​​​ളി​​​ല്‍ കമ്പാര്‍ട്ടുമെന്റിലെ അ​​​തേ സീ​​​റ്റി​​​ല്‍ യാ​​​ത്ര​​​ ചെ​​​യ്ത് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഒ​​​രു സം​​​ഘം ചെ​​​ന്നൈ​​​യി​​ല്‍ എ​​​ത്തി​​​യ​​​ത്. കൂ​​​ടാ​​​തെ ചെ​​​ന്നൈ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച്‌ ട്രെ​​​യി​​​നു​​​ക​​​ളി​​​ല്‍ ക​​​വ​​​ര്‍​ച്ച ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ​​​യും നേ​​​ര​​​ത്തേ പ്ര​​​തി​​​ക​​​ളാ​​​യു​​​ള്ള​​​വ​​​രു​​​ടെ​​യും വി​​​വ​​​ര​​​ങ്ങ​​​ളും ശേ​​​ഖ​​​രി​​​ച്ചു ​​​വ​​​രി​​​ക​​​യാ​​​ണ്. ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിക്കുന്ന പോലീസ് സംഘം രണ്ടു ദിവസം ചെന്നൈയില്‍ തങ്ങും. സി​​​സി​​​ടി​​​വി പ​​​രി​​​ശോ​​​ധ​​​ന പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ഡി​​​വൈ​​​എ​​​സ്പി അ​​​റി​​​യി​​​ച്ചു.

ര​​​ണ്ടു സം​​​ഭ​​​വ​​​ങ്ങ​​​ള്‍​ക്കു പി​​​ന്നി​​​ലും ഒ​​​രേ സം​​​ഘ​​​മ​​​ല്ലെ​​​ന്നു ഡി​​​വൈ​​​എ​​​സ്പി പ​​​റ​​​ഞ്ഞു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്നു മം​​​ഗ​​​ലാ​​​പു​​​ര​​​ത്തേ​​​ക്കു​​​ള്ള മ​​​ല​​​ബാ​​​ര്‍ എക്സ് പ്രസ്സിലും ​​ ചെ​​​ന്നൈ-​​​മം​​​ഗ​​​ലാ​​​പു​​​രം സൂ​​​പ്പ​​ര്‍ ഫാ​​​സ്റ്റി​​​ലു​​​മാ​​​ണ് ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ മോ​​​ഷ​​​ണം​​ന​​​ട​​​ന്ന​​​ത്. ചെ​​​ന്നൈ-​​​മം​​​ഗ​​​ലാ​​​പു​​​രം എക്സ് പ്രസ്സി​​​ലെ യാ​​​ത്ര​​​ക്കാ​​​രി​​​യി​​​ല്‍നി​​​ന്ന് 15 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും 22,000 രൂ​​​പ​​​യു​​​മാ​​​ണ് മോ​​​ഷ​​​ണം പോ​​​യ​​​ത്. മ​​​ല​​​ബാ​​​ര്‍ എക്സ് പ്രസ്സി​​​ലെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ ഒ​​​ന്‍​പ​​​ത​​​ര പ​​​വ​​​ന്‍ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​വും രേ​​​ഖ​​​ക​​​ളു​​​മാ​​​ണ് ന​​​ഷ്ട​​​മാ​​​യ​​​ത്. ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യാ​​​ണ് പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തെ ചെ​​​ന്നൈ​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ച​​​തെ​​​ന്നും ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഇ​​​വ​​​ര്‍ അ​​​ന്വേ​​​ഷ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കി തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്നും പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ല്‍​വേ പോ​​​ലീ​​​സ് ഡി​​​വൈ​​​എ​​​സ്പി എ. ​​​ഷ​​​റ​​​ഫു​​​ദ്ദീ​​​ന്‍ പ​​​റ​​​ഞ്ഞു. ര​​​ണ്ടു​​​ട്രെ​​​യി​​​നു​​​ക​​​ളി​​​ലും ഒ​​​രേ​​സ​​​മ​​​യം മോ​​​ഷ​​​ണം ന​​​ട​​​ന്ന​​​ത് യാ​​​ദൃ​​​ച്ഛി​​​ക​​​മാ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം കാ​​​ണു​​​ന്ന​​​ത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതരപരിക്ക്

0
പ്രമാടം : നിറുത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ നഴ്സിന് ഗുരുതരപരിക്ക്....

മഴക്കാലമെത്തി, എലിപ്പനി ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത വേണം

0
പത്തനംതിട്ട : മഴക്കാലമെത്തിയതോടെ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ജാഗ്രത...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
സ്പോട്ട് അഡ്മിഷന്‍ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്)...

ഗർഭാശയ കാൻസര്‍ രോഗമുള്ള യുവതിയെ നിരന്തര ലൈംഗിക പീഡനത്തിന് വിധേയമാക്കി യുവതി മരിച്ച സംഭവം...

0
റാന്നി : ഗർഭാശയ കാൻസര്‍ രോഗമുള്ള യുവതിയെ ഭർത്താവ് ബലം പ്രയോഗിച്ച്...