ഉദ്ഘാടന വേദിയിൽ മന്ത്രി ടി.പി രാമകൃഷ്ണനും കൊടിക്കുന്നിൽ സുരേഷ് എം.പിയും കൊമ്പുകോര്‍ത്തു ; ഒടുവില്‍ മന്ത്രി വേദിവിട്ടു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഉദ്ഘാടന വേദിയിൽ മന്ത്രിയും എംപിയും തമ്മിൽ വാക്ക് പോര്. കൊല്ലം നെടിയവിള ഇ എസ് ഐ ഡിസ്പെൻസറിയുടെ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രി ടി പി രാമകൃഷ്ണനും കൊടിക്കുന്നിൽ സുരേഷ് എം പിയും പരസ്പരം തർക്കിച്ചത്. എം പി പ്രസംഗം തുടരുന്നതിനിടെ മന്ത്രി വേദിയിൽ നിന്നിറങ്ങി പോകുകയും ചെയ്തു.

എം പിയുടെ സൗകര്യം പോലും ചോദിക്കാതെ ആണ് ഉദ്‌ഘാടന പരിപാടി വെച്ചതെന്നാണ് കൊടിക്കുന്നിൽ സുരേഷിന്റെ പരാതി. എങ്കിലും എം പി ഓഫീസിൽ കിട്ടിയ കത്ത് പ്രകാരം പരിപാടിയിൽ പങ്കെടുക്കാൻ എത്തി. എന്നാൽ വേദിയിൽ എം.പിക്കായി സീറ്റ് ഒരുക്കിയിരുന്നില്ല. മന്ത്രിയുടെ ഉദ്‌ഘാടന പ്രസംഗം കഴിഞ്ഞ ശേഷം എം പി തന്റെ പ്രതിഷേധം അറിയിച്ചു തുടങ്ങി. താൻ കേന്ദ്രമന്ത്രി ആയിരിക്കെ ആണ് ഡിസ്പെൻസറിക്കായി ശ്രമം തുടങ്ങിയതെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു.

എൽഡിഎഫ് സർക്കാർ ഇതിനായി ഒന്നും ചെയ്തില്ലെന്ന എം പിയുടെ പരാമർശം മന്ത്രി ടി പി രാമകൃഷ്ണനെ ചൊടിപ്പിച്ചു. എം പിയെ വിലക്കാൻ മന്ത്രി ശ്രമിച്ചെങ്കിലും പ്രസംഗം തുടർന്ന എം പിക്ക് മുന്നിലൂടെ മന്ത്രി ടി പി രാമകൃഷ്ണൻ ഇറങ്ങിപ്പോവുകയായിരുന്നു. വേദിയിലുണ്ടായിരുന്ന കോവൂർ കുഞ്ഞുമോൻ എംഎൽഎയും മറ്റ് ഉദ്യോഗസ്ഥരും അഭ്യർത്ഥിച്ചിട്ടും താൻ മടങ്ങുകയാണെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. എന്നാൽ ഉദ്ഘാടനത്തിന് ശേഷം എം പിയുടെ കൂടി അനുവാദത്തോടെ ആണ് താൻ വേദി വിട്ടതെന്നു മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...