സ്വര്‍ണ്ണവില പവന് 36,760 രൂപയായി : ഈ വര്‍ഷംമാത്രം കൂടിയത് 7,760 രൂപ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണ്ണവിലയില്‍ റെക്കോഡ് കുതിപ്പ് തുടരുന്നു. ചൊവാഴ്ച പവന് 160 രൂപകൂടി എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 36,760 രൂപയിലെത്തി. 4595 രൂപയാണ് ഗ്രാമിന്റെ വില. ജൂലായ് ആറിന് 35,800 നിലവാരത്തിലേയ്ക്ക് പവന്റെ വില താഴ്ന്നിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കൂടുന്ന പ്രവണതയായിരുന്നു വിപണിയില്‍ കണ്ടത്. ഇതോടെ ഈ വര്‍ഷം പവന്റെ വിലയില്‍ 7,760 രൂപയാണ് കൂടിയത്.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വില ഒമ്പത് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഔണ്‍സിന് 1,818.53 ഡോളറായാണ് വര്‍ധിച്ചത്. എംസിഎക്‌സ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സില്‍ 10 ഗ്രാമിന്റെ വില 49,085 രൂപ നിലവാരത്തിലുമെത്തി. കോവിഡ് വ്യാപനംമൂലം വിവിധ രാജ്യങ്ങള്‍ സമ്പദ്ഘടനയ്ക്ക് കരുത്തുപകരാന്‍ സാമ്പത്തിക പാക്കേജുകളുമായി മുന്നോട്ടുപോകുമെന്ന പ്രതീക്ഷയാണ് സ്വര്‍ണ്ണവില തുടര്‍ച്ചയായി വര്‍ധിക്കുന്നതിനുപിന്നില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...