ഒരു പോലീസുകാരന് കൂടി കോവിഡ് ; ക്രൈംബ്രാഞ്ച് ആസ്ഥാനം രണ്ട് ദിവസം കൂടി അടച്ചിടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒരു പോലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനം രണ്ട് ദിവസത്തേക്ക് കൂടി അടച്ചിടും. എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇയാള്‍ക്കൊപ്പം എയര്‍പോര്‍ട്ടില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റ് പോലീസുകാര്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു.
അതേസമയം കൊല്ലത്ത് ഒരു പോലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒരു പോലീസുകാരന് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എട്ട് റവന്യു ജീവനക്കാരും നിരീക്ഷണത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....