സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിസംബര്‍ മാസത്തില്‍ സ്വര്‍ണവില കുതിപ്പ് തുടരുന്നു. വര്‍ഷാവസാനത്തിലേക്ക് കടക്കുന്ന മാസം പവന് 40,000 രൂപ ലക്ഷ്യം വെച്ചാണ് സ്വര്‍ണത്തിന്‍റെ കുതിപ്പ്.ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4945 രൂപയും പവന് 39,560 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം പവന് 800 രൂപയാണ് വര്‍ധിച്ചത്. നവംബര്‍ 30ന് 38,760 രൂപയായിരുന്ന വില ഡിസംബര്‍ ഒന്നിന് 39,000 രൂപയായി. രണ്ടിന് 400 രൂപ വര്‍ധിച്ച്‌ പവന് 39,400 രൂപയായിരുന്നു. നവംബര്‍ മാസം 37,280 രൂപയില്‍ തുടങ്ങി, പകുതി പിന്നിട്ടപ്പോള്‍ 39,000 രൂപയിലെത്തി. എന്നാല്‍ മാസം അവസാനിച്ചപ്പോള്‍ 39,000ത്തിന് താഴേക്ക് സ്വര്‍ണനിരക്ക് എത്തിയിരുന്നു.

ദേശീയതലത്തില്‍ ഇന്ന് സ്വര്‍ണവില കൂടി. ശനിയാഴ്ച 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 550 രൂപ വര്‍ധിച്ച്‌ 53,730 രൂപയിലാണ് വില്‍ക്കുന്നത്. വെള്ളിവില കിലോയ്ക്ക് 700 രൂപ വര്‍ധിച്ച്‌ 64,300 രൂപയായി. മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളില്‍ 24 കാരറ്റ്, 22 കാരറ്റ് സ്വര്‍ണവില യഥാക്രമം 53,7300 രൂപയും 49,250 രൂപയുമാണ്. ഡല്‍ഹിയില്‍ വില 53,900 രൂപയും 49,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചെന്നൈയില്‍ വില 54,760 രൂപയും 50,200 രൂപയുമാണ്.
ഡിസംബര്‍ മാസത്തെ സംസ്ഥാനത്തെ സ്വര്‍ണവില (പവന്)
ഡിസംബര്‍ 1- 39,000 രൂപ
ഡിസംബര്‍ 2- 39,400 രൂപ
ഡിസംബര്‍ 3- 39,560 രൂപ

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ചികിത്സാ സഹായം ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്...

0
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ സൗജന്യ...

ശബരിമലയും ഗുരുവായൂരും ‘തിരുപ്പതി മോഡലിൽ’ ; ബജറ്റ് പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം : സംസ്ഥാനത്തെ തീർത്ഥാടന-വിനോദസഞ്ചാര മേഖലകൾക്കും ജനക്ഷേമത്തിനും സ്ത്രീ-യുവജന സുരക്ഷയ്ക്കും...

കെഎസ്ആർടിസിക്ക് 600 കോടി ; പണം പ്രിയദർശിനി സൗജന്യ യാത്രക്കായി

0
തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രക്കായി കെഎസ്ആർടിസിക്കായി 600 കോടി മാറ്റിവച്ചതായി...

‘ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം’ ; സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും സമഗ്ര വികസനവും ലക്ഷ്യമിട്ട്...

0
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും സമഗ്ര വികസനവും ലക്ഷ്യമിട്ട് നിക്ഷേപകരെ...