നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. 15 ലക്ഷം രൂപ വിലമതിക്കുന്ന 280 ​ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ നാഗപട്ടണം സ്വദേശി മുനിസ്വാമിയാണ് എയര്‍ കസ്റ്റംസിന്റെ  പിടിയിലായത്. അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താനായിരുന്നു ഇയാളുടെ ശ്രമം.

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് വലിയ വിവാദങ്ങള്‍ തിരികൊളുത്തിയിട്ടും സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്ത് തുടരുകയാണ്. അഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്‍പാണ് ഇത്തരത്തില്‍ കള്ളക്കടത്ത് സജീവമാവുന്നത്. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തിന് ശേഷം കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് സംസ്ഥാനത്ത് നിന്ന് പിടികൂടിയത്. കുഴമ്പു  രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വര്‍ണം കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂരിലെ തെരുവുനായ ശല്യം : മനുഷ്യാവകാശ സംരക്ഷണ സമിതി മാർച്ചും ധർണ്ണയും നടത്തി

0
അടൂര്‍ : വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ ആക്രമണത്തിന് എതിരെ മനുഷ്യാവകാശ സംരക്ഷണ...

ഭാര്യയെയും മൂന്ന് മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ

0
ദിസ്പൂർ: അസമിലെ ജോനായിയിൽ ഭാര്യയെയും മൂന്ന് മക്കളെയും സ്കൂൾ അധ്യാപകൻ...

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

0
തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും...

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...