സിയാദിന്റെ കൊലപാതകം ഗുണ്ടാപ്പിരിവിനെ എതിര്‍ത്തതിനും കുട്ടികള്‍ക്കു കഞ്ചാവ് വില്‍ക്കുന്നതിനെ ചോദ്യം ചെയ്തതിനും

For full experience, Download our mobile application:
Get it on Google Play

കായംകുളം : സി.പി.എം.പ്രവര്‍ത്തകന്‍ സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. എരുവ സ്വദേശി വിളക്ക് ഷഫീഖിനെയാണ് അറസ്റ്റു ചെയ്തത്. നേരത്തേ അറസ്റ്റിലായ ഒന്നാം പ്രതി എരുവ സക്കീന മന്‍സിലില്‍ വെറ്റ മുജീബിന് സിയാദിനോടുള്ള വിദ്വേഷമാണ് കൊലയ്ക്കുകാരണമെന്ന് അന്വേഷണോദ്യോഗസ്ഥന്‍ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി പത്തോടെയാണു സംഭവം. നഗരത്തിലെ എം.എസ്.എം. സ്കൂളിനുസമീപത്തുവെച്ച്‌ സിയാദിനെ ക്വട്ടേഷന്‍ സംഘാംഗമായ വെറ്റ മുജീബ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. താനും സംഘവും സ്കൂള്‍കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനെയും തങ്ങളുടെ ഗുണ്ടാപ്പിരിവിനെയും കൊല്ലപ്പെട്ട സിയാദും സുഹൃത്തുക്കളും എതിര്‍ത്തിരുന്നുവെന്ന് മുജീബ് പോലീസിനു മൊഴി നല്‍കി. മുജീബും കൊലയ്ക്കുശേഷം സിയാദിന്റെ സുഹൃത്ത് റജീഷിനെ അക്രമിച്ച എരുവ ചെറുകാവില്‍ വിഠോബ ഫൈസലും നേരത്തേ അറസ്റ്റിലായിരുന്നു.

സി.പി.എം.അംഗവും കോവിഡ് സന്നദ്ധപ്രവര്‍ത്തകനുമായിരുന്നു കൊല്ലപ്പെട്ട സിയാദ്. രാജനാണ് പിതാവ്. ഐഷ (അഞ്ച്‌), ഹൈറ (ഒന്ന്‌) എന്നിവര്‍ മക്കളാണ്. മത്സ്യവ്യാപാരം കഴിഞ്ഞ്‌ വീട്ടിലെത്തിയ സിയാദ്, ഭാര്യ ഖദീജ നല്‍കിയ ഭക്ഷണപ്പൊതി ക്വാറന്റീന്‍കേന്ദ്രത്തിലെത്തിച്ചു മടങ്ങുമ്പോഴായിരുന്നു കൊല്ലപ്പെട്ടത്.

സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിലര്‍ കാവില്‍ നിസാം മൂന്നാം പ്രതിയാണ്. കൊലപാതകത്തിനും അക്രമത്തിനും ശേഷം മുജീബിനെ കാറില്‍ വീട്ടിലെത്തിച്ചത് നിസാമാണ്. പൊതുപ്രവര്‍ത്തകനായിട്ടും കൊലപാതക വിവരം പോലീസിനെ അറിയിക്കാഞ്ഞതാണ് നിസാമിന്റെ പേരിലുള്ള കുറ്റം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

0
തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ...

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...

യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

0
കാസർകോ‍ട്: യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. പോക്സോ കേസിൽ...