ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 81.5 കിലോ ചന്ദനമുട്ടികള്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി : ഓട്ടോറിക്ഷയില്‍ അനധികൃതമായി കടത്തുകയായിരുന്ന 81.5 കിലോ ചന്ദനമുട്ടികള്‍ പിടികൂടി. കണ്ണൂര്‍ ഫ്ളൈങ് സ്‌ക്വാഡ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.എ. അനീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടുവനാട് – ശിവപുരം മേഖലയില്‍ നടത്തിയ പരിശോധനക്കിടെയാണ് കോളാരിയില്‍ നിന്നും ഓട്ടോയില്‍ കടത്തുകയായിരുന്ന ചന്ദന മുട്ടികള്‍ പിടികൂടിയത്.

ഇതുമായി ബന്ധപ്പെട്ട് പിടികൂടിയ നടുവനാട് ഇയ്യംബോഡിലെ ചോലക്കരമ്മല്‍ കെ. രഞ്ജിത്തി (32 )നെ കണ്ണൂര്‍ ഫോറസ്റ്റ് ഫ്‌ളൈങ് സ്‌ക്വാഡ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കൊട്ടിയൂര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ക്ക് കൈമാറി . ചന്ദനം കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പിടികൂടിയ ചന്ദനമുട്ടികള്‍ക്കു 8 ലക്ഷത്തോളം വിലവരുമെന്നാണ് കണക്കാക്കുന്നത്.

കണ്ണൂര്‍ ഫോറസ്റ്റ് ഫ്ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ പി. പ്രസാദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം. ഉണ്ണികൃഷ്ണന്‍, കെ. മധു, സി. പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ. ഷൈജു, സീനിയര്‍ ഫോറസ്റ്റ് ഡ്രൈവര്‍ ടി. പ്രജീഷ് എന്നിവര്‍ റെയ്‌ഡില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...