പിച്ചപ്പാത്രത്തില്‍ കയ്യിട്ടുവാരി നക്കിത്തിന്നുന്ന പോലീസുകാര്‍ ; നാട്ടുകാരെ ഭീഷണിപ്പെടുത്തി കയ്ക്കലാക്കിയ കായല്‍ മീന്‍ രഹസ്യമായി വില്‍പ്പന നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  : പിടിച്ചെടുത്ത കായല്‍മീന്‍ രഹസ്യമായി വില്‍പ്പന നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി. മംഗലപുരം സ്റ്റേഷനിലെ മൂന്ന് എഎസ്‌ഐമാരെയാണ് മീന്‍ വിറ്റതിന് നെയ്യാറ്റിന്‍കര പുളിങ്കുടിയിലെ എആര്‍ ക്യാമ്പിലേക്ക് മാറ്റിയത്. നാട്ടുകാര്‍ വലവീശി പിടിച്ച മീന്‍ പോലീസുകാര്‍ പിടിച്ചെടുത്ത് വില്‍പ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഇത് വാര്‍ത്തയായതിന് പിന്നാലെയാണ് റൂറല്‍ എസ്പി നടപടിയെടുത്തത്. അതിനിടെ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രധാന എസ്‌ഐയെ രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ ഒഴിവാക്കിയെന്നും ആരോപണമുണ്ട്.

തീരദേശത്തുള്ള ചിലര്‍ കഠിനംകുളം കായലില്‍ നിന്നും വലവീശി പിടിക്കുന്ന കരിമീന്‍ , തിലോപ്പിയ, വരാല്‍ തുടങ്ങിയവ മുരുക്കുംപുഴ കടവില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടിച്ചെടുക്കുകയായിരുന്നു. ജീപ്പില്‍ കൊണ്ടുപോയ മീന്‍ ഇടനിലക്കാരിലൂടെ വില്‍പന നടത്തിയെന്നും വീട്ടിലേക്കു കൊണ്ടുപോയെന്നുമാണ് ആരോപണം ഉയര്‍ന്നത്. കൂടാതെ സ്റ്റേഷനുള്ളിലും മീന്‍ പാചകം ഉണ്ടായിരുന്നെന്നും പറയുന്നു. ഒരു എസ്‌ഐ, എഎസ്‌ഐമാര്‍ ചില സിവില്‍ പോലീസ് ഓഫിസര്‍മാരും ഉള്‍പ്പെടെയുള്ളവര്‍  ആരോപണങ്ങളില്‍പ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ ആറ്റിങ്ങല്‍ ഡിവൈഎസ്പി വി. എസ് ദിനരാജിന് അന്വേഷണ ചുമതല നല്‍കി. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിലാണ് നടപടി. സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡിജിപി ഉള്‍പ്പെടെ വിശദീകരണം തേടിയിരുന്നു. തുടര്‍ന്നായിരുന്നു റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

0
മലപ്പുറം: ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....

തണ്ണിത്തോട് റോഡില്‍ അപകടക്കെണിയായി കുഴികള്‍

0
കോന്നി : ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ അംഗന്‍വാടിക്ക്...

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും : മന്ത്രി ബിന്ദു...

0
തിരുവനന്തപുരം : സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ,...

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...