നെടുമ്പാശേരി: അടിവസ്ത്രത്തിന്റെ ഉളളിൽ ഒളിപ്പിച്ച് സ്വർണമിശ്രിതം കടത്താൻ ശ്രമിച്ച യുവാവിനെ കസ്റ്റംസ് പിടികൂടി. കൊല്ലം സ്വദേശി രേവന്ദ് രാജിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. ബഹ്റൈനിൽ നിന്നുള്ള എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലായിരുന്നു ഇയാൾ യാത്ര ചെയ്തത്. അടിവസ്ത്രത്തിൽ പ്രത്യേക പോക്കറ്റ് പിടിപ്പിച്ച് അതിനുള്ളിലാണ് സ്വർണമിശ്രിതം സൂക്ഷിച്ചത്. ഇയാളില്‍ നിന്നും ഏകദേശം 18 ലക്ഷം രൂപ വില വരുന്ന 438 ഗ്രാം സ്വർണമിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്.
അടിവസ്ത്രത്തിന്റെ ഉളളിൽ ഒളിപ്പിച്ച് സ്വർണമിശ്രിതം കടത്താൻ ശ്രമിച്ച യുവാവിനെ കസ്റ്റംസ് പിടികൂടി
RECENT NEWS
Advertisment