സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതി പിണറായി ജനങ്ങളെ കബളിപ്പിക്കുകയാണ് : കെ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് അന്വേഷണത്തിന് ഉത്തരവിടാത്തത് പിണറായി വിജയന്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്ന സുരേഷ് വന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സര്‍ക്കാര്‍ അധീനതയിലുള‌ള വാഹനങ്ങള്‍ സ്വപ്ന ഉപയോഗിച്ചു, കരാര്‍ ജീവനക്കാരിയായിട്ടും സര്‍ക്കാര്‍ മുദ്ര‌യുള‌ള വിസിറ്റിംഗ് കാര്‍ഡുകള്‍ എങ്ങനെയാണ് അച്ചടിക്കാന്‍ കഴിയുന്നത്. സ്വപ്ന എവിടെയെന്ന് പോലീസിന് അറിയില്ലേ. സ്വപ്നയെ നിയമിച്ചതിന് മുന്‍പും പിന്‍പും സര്‍ക്കാര്‍ പരിപാടികളുടെ നടത്തിപ്പ് സ്വപ്ന സുരേഷിനുണ്ടായിരുന്നുവെന്നും സുരന്ദ്രന്‍ ആരോപിച്ചു.

ബഹിരാകാശ ഗവേഷകര്‍ ഉള്‍പ്പടെ പങ്കെടുത്ത പരിപാടിയില്‍ നടത്തിപ്പ് ചുമതല സ്വപ്ന സുരേഷിനുണ്ടായിരുന്നു. സ്വപ്‌നയുടെ നിയമനത്തെക്കുറിച്ച്‌ ഒരറിവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചകള‌ളമാണ്. ഈ കേസിന്റെ കുന്തമുന ചെന്നെത്തുക മുഖ്യമന്ത്രിയിലേക്കും, അദ്ദേഹത്തിന്റെ ഓഫീസിലേക്കും, മുഖ്യമന്ത്രിയുടെ ആശ്രിതരിലേക്കുമാണ്. കസ്റ്റംസ് ചോദിച്ച സിസിടിവി ദൃശ്യങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ കൊടുത്തിട്ടില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ധാര്‍മ്മികത പറയുന്ന മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്നും സുരേന്ദ്രന്‍ ചോദ്യം ഉന്നയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....