പത്തു വയസുകാരനെ കൊലപ്പെടുത്തി അഴുക്കുചാലില്‍ തളളി പിക് അപ് വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് പത്തു വയസുകാരനെ കൊലപ്പെടുത്തി പിക് അപ് വാന്‍ ഡ്രൈവര്‍ മൃതദേഹം അഴുക്കുചാലില്‍ തളളി. പ്രദേശത്തെ ഒരു ആണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടി. മൃതദേഹത്തിന് വേണ്ടിയുളള തെരച്ചില്‍ തുടരുന്നു.

ഡല്‍ഹി മയൂര്‍ വിഹാറില്‍ ഈ ആഴ്ചയുടെ തുടക്കത്തിലാണ് സംഭവം. വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന പത്തു വയസുകാരനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പിക് അപ് വാന്‍ ഡ്രൈവര്‍ നോയിഡയിലേക്ക് വണ്ടി ഓടിച്ചു. തുടര്‍ന്ന് അഴുക്കുചാലില്‍ മൃതദേഹം തളളുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഞായറാഴ്ച മകനെ കാണാനില്ലെന്ന് കാണിച്ച്‌ അച്ഛന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനിടെ പ്രദേശത്തെ ഒരു ആണ്‍കുട്ടി നല്‍കിയ വിവരങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. രക്തത്തില്‍ കുളിച്ചു കിടന്ന മൃതദേഹം വാനില്‍ കയറ്റുന്നത് കണ്ടുവെന്നായിരുന്നു ആണ്‍കുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ബിഹാറില്‍ നിന്നുളള തൊഴിലാളിയാണ് വാന്‍ ഓടിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് 20 വയസുളള മദന്‍ലാലിനെ പോലീസ് പിടികൂടി. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. നോയിഡ സെക്ടര്‍ 14 ലെ അഴുക്കുചാലില്‍ മൃതദേഹം തളളിയെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അന്വേഷണം തന്റെ നേര്‍ക്ക് തിരിയാതിരിക്കാനാണ് മൃതദേഹം അഴുക്കുചാലില്‍ തളളിയതെന്ന് മദന്‍ലാല്‍ മൊഴി നല്‍കിയതായി പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....