കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട

For full experience, Download our mobile application:
Get it on Google Play

മട്ടന്നൂര്‍ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. അബുദാബിയില്‍ നിന്നും ഇന്ന് പുലര്‍ച്ചെ യെത്തിയ കാസര്‍കോട് സ്വദേശി അബ്ദുല്‍ റസാഖില്‍ നിന്നാണ് 37,96,275 രൂപ വിലവരുന്ന 735 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടിയത്.ഐഎക്‌സ് 716 നമ്പര്‍ വിമാനത്തില്‍ എത്തിയ കാസര്‍കോട് പടന്ന മടിക്കല്‍ അബ്ദുല്‍ റസാഖ് തന്റെ മലാശയത്തില്‍ ഒളിപ്പിച്ച 852 ഗ്രാം മൂന്ന് ഗുളികകളുടെ സംയുക്ത രൂപത്തില്‍ സ്വര്‍ണ്ണം കടത്തുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്.കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എം മുഹമ്മദ് ഫൈസ്, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍, ഇന്‍സ്‌പെക്ടര്‍മാരായ നിഖില്‍ കെ ആര്‍, സന്ദീപ് ദാഹിയ, നിശാന്ത് താക്കൂര്‍, ജുബര്‍ ഖാന്‍, ഓഫീസ് അസിസ്റ്റന്റ്മാരായ ലിനീഷ്, ലയ, ഓഫീസ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വര്‍ണം പിടികൂടിയത്.വരും ദിവസങ്ങളിലും സ്വര്‍ണക്കടത്തിനെതിരെ റെയ്ഡ് ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ; കോളേജിനായി പിരിച്ച പണത്തിന് കണക്കില്ലെന്ന്...

0
കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു....

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് പൊള്ളാച്ചിയും മുറിച്ചുമാറ്റാൻ ശ്രമം ; റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി...

0
കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം....

‘അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കും, നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കും’ ; ഇറാന്‍

0
ടെഹ്‌റാന്‍ : അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍. രാജ്യ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

0
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി...