സ്വര്‍ണ്ണക്കടത്ത് കേസ് : ഒരു പ്രമുഖ ബ്യൂട്ടി പാര്‍ലര്‍ ഉടമയുമായി ബന്ധo

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സ്വര്‍ണ്ണക്കടത്തിന്റെ കണ്ണികള്‍ തേടി അന്വേഷണം കൊല്ലത്തേക്കും വ്യാപിക്കുന്നു. ജില്ലയിലെ ഒരു പ്രമുഖ ബ്യൂട്ടി പാര്‍ലര്‍ ഉടമയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സംസ്ഥാന സ്‌പെഷ്യല്‍ബ്രാഞ്ച് ശേഖരിക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശാനുസരണമാണിത്. ഇവര്‍ ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ നമ്പരുകളെക്കുറിച്ചാണ് പ്രധാനമായും കഴിഞ്ഞ ദിവസം അന്വേഷണം നടന്നത്. ഇവര്‍ നടത്തിയ വിദേശയാത്രകളെപ്പറ്റിയും അന്വേഷണം നടക്കുന്നതായാണ് സൂചന.

തിരുവനന്തപുരം കേന്ദ്രമാക്കി ഈയിടെ ഇവര്‍ക്കുണ്ടായ ബന്ധങ്ങളും നിരീക്ഷണത്തിലാണ്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി അടുപ്പം പുലര്‍ത്തുന്ന ഇവര്‍ക്ക് മന്ത്രിമാരും എംഎല്‍എമാരുമടക്കമുള്ളവര്‍ സുഹൃത്തുക്കളാണ്. അതേസമയം കസ്റ്റംസ് സ്വര്‍ണ്ണം കണ്ടെത്തിയ ദിവസം തിരുവനന്തപുരത്ത് നിന്ന് അര്‍ദ്ധരാത്രിയില്‍ കൊല്ലത്ത് എത്തിയ ഒരു ആംബുലന്‍സിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനം ഉണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് സംശയിക്കുന്ന പ്രദേശത്താണ് ആംബുലന്‍സ് അര്‍ദ്ധരാത്രിയിലെത്തിയത്.

ജില്ലയില്‍ നേരത്തെ ഉണ്ടായിട്ടുള്ള തീവ്രവാദ കേസുകള്‍ സംബന്ധിച്ച ചര്‍ച്ചകളും ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ ഭാഗമായി ഉയര്‍ന്നുവരാനാണ് സാധ്യത. അന്താരാഷ്ട്ര ബന്ധമുള്ള ഭീകരസംഘടനകളുടെ സാന്നിധ്യം ജില്ലയിലുണ്ടെന്നത് ചര്‍ച്ചയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...