സ്വര്‍ണ്ണക്കടത്ത് കേസ് : കസ്റ്റഡിയിലെടുത്ത ബാഗ് തുറക്കാൻ എന്‍.ഐ.എയ്ക്ക് കോടതി അനുമതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ കസ്റ്റഡിയിലെടുത്ത ബാഗ് എന്‍.ഐ.എ ഇന്ന് തുറന്നു പരിശോധിക്കും. ഇതിനായുള്ള അനുമതി എന്‍.ഐ.എ സംഘത്തിന് കോടതി നല്‍കി. എന്‍.ഐ.എ സമര്‍പ്പിച്ച അപേക്ഷ കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. സ്‌പെഷ്യല്‍ ജഡ്‌ജിന്റെ സാന്നിദ്ധ്യത്തിലാകും ബാഗ് പരിശോധിക്കുക.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ അടങ്ങിയിരിക്കുന്ന രേഖകള്‍ ബാഗിലുണ്ടെന്നാണ് വിവരം. നേരത്തെ എന്‍.ഐ.എ സംഘമെത്തിയപ്പോള്‍ ബാഗ് ഒളിപ്പിക്കാന്‍ സന്ദീപ് ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ബെംഗളൂരുവില്‍ നിന്ന് സന്ദീപിനേയും സ്വപ്‌നയേയും എന്‍.ഐ.എ സംഘം പിടികൂടിയപ്പോള്‍ സന്ദീപിനൊപ്പം ഉണ്ടായിരുന്ന ബാഗാണിത്.

അതേസമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടികൂടിയ മൂന്ന് പ്രതികളെ അല്‍പ്പസമയത്തിനകം കോടതിയില്‍ ഹാജരാകും. മൂവാറ്റുപുഴ സ്വദേശി ജലാല്‍, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജത്ത് അലി എന്നിവരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഹാജരാക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്

0
കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്....

തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

0
തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ...

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...