കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ 69.6 ലക്ഷം രൂപ വിലവരുന്ന 1522 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി ഷമീര്‍ വസ്ത്രത്തില്‍ ഒളിപ്പിച്ച 1796 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെത്തിയത്. ഇതില്‍ നിന്ന് 1522 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്.
അസി. കമ്മീഷണര്‍ എ.കെ. സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ കെ.പി. മനോജ്, കെ. സുധീര്‍, ഐസക് വര്‍ഗീസ്, സി.പി. സബീഷ്, ഇന്‍സ്പെക്ടര്‍മാരായ എന്‍. റഹീസ്, ടി.എസ്. അഭിലാഷ്, അരവിന്ദ് ഗൂലിയ, ഹവില്ദര്മാരായ കെ.സി. മാത്യു, എം.എല്‍. രവീന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.