കൊച്ചി: തങ്കം തേച്ച് പിടിപ്പിച്ച അടിവസ്ത്രം ധരിച്ചെത്തിയ യുവാവ് കസ്റ്റംസിന്റെ വലയില്‍ കുടുങ്ങി. സംശയം തോന്നി ചോദ്യം ചെയ്യുന്നതിനിടയില്‍ പാന്റ്സിന്റെ പോക്കറ്റില്‍ ഇടയ്ക്കിടെ കയ്യിടുന്നത് ശ്രദ്ധയില്‍ പെട്ട് നടത്തിയ പരിശോധനയില്‍ യുവാവിന്റെ അടിവസ്ത്രത്തില്‍ നിന്നും ലഭിച്ചത് 34 ലക്ഷം രൂപയുടെ തങ്കം. ഇന്ന് രാവിലെ അബുദാബിയില്‍ നിന്നും കൊച്ചിയിലെത്തിയ യുവാവ് ഗ്രീന്‍ചാനല്‍ വഴി കടന്നു പോയപ്പോള്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് തങ്കം പിടികൂടിയത്. മലപ്പുറം ചങ്ങരംകുളം സ്വദേശി അക്‌ബറിനെയാണ് നെടുമ്പാശ്ശേരി കസ്റ്റംസ് പിടികൂടിയത്.
ഇന്ന് രാവിലെയാണ് അക്‌ബര്‍ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. ഗ്രീന്‍ചാനല്‍ വഴി കടന്നുപോകുമ്പോള്‍ കാണിച്ച തിടുക്കം ശ്രദ്ധയില്‍പെട്ട് ഇയാളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തതോടെയാണ് തങ്കം കണ്ടെത്തിയത്. ഇയാളുടെ വസ്ത്രം അഴിച്ചു നടത്തിയ പരിശോധനയില്‍ മൂന്ന് അടിവസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നതായി കണ്ടെത്തി. ഇതില്‍ ഒരു അടിവസ്ത്രത്തിന്റെ ഉള്ളിലായാണ് തങ്കം പൊടിച്ച് തേച്ചു പിടിപ്പിച്ചിരുന്നത്. ഏകദേശം 640 ഗ്രാം തങ്കമാണ് കണ്ടെത്തിയത്.
അടുത്തിടെ അബുദാബിയിലേക്ക് പോയ അക്‌ബര്‍ തിരിച്ചു വരുന്നതിനിടെ 25,000 രൂപയ്ക്കാണ് സ്വര്‍ണം കടത്താനായി തയ്യാറായത്. വിമാനത്താവളത്തിന് പുറത്ത് വെച്ച് നാട്ടിലേക്ക് സ്വര്‍ണം കൊണ്ടു പോകാമെങ്കില്‍ പണം തരാമെന്ന് ഒരാള്‍ പറഞ്ഞതനുസരിച്ചാണ് സ്വര്‍ണം കടത്തിയതെന്ന് അക്‌ബര്‍ കസ്റ്റംസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. അബുദാബി എയര്‍പോര്‍ട്ടിന് പുറത്ത് ഇത്തരത്തില്‍ നിരവധിപേര്‍ കേരളത്തിലേക്കുള്ള യാത്രക്കാരെ സമീപിക്കുന്നുണ്ട് എന്നും അക്‌ബര്‍ പറയുന്നു.
ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്ന സംഭവം ആദ്യമായിട്ടാണ് കൊച്ചിയില്‍ പിടികൂടുന്നതെന്ന് കസ്റ്റംസ് പറയുന്നു. മനുഷ്യര്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും സ്വര്‍ണക്കള്ളക്കടത്തിനു ഉപയോഗിക്കുന്നു എന്ന് കൊച്ചി വിമാനത്താവളത്തില്‍ അടുത്തിടെ പിടകൂടിയ കേസുകള്‍ വ്യക്തമാക്കുന്നു. നെടുമ്പാശേരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വര്‍ണക്കള്ളക്കടത്തു തടയുന്ന കസ്റ്റംസ് ഡിപ്പാര്‍മെന്റിന്ലെ ഉദ്യോഗസ്ഥര്‍ നേരിടുന്ന വൈവിധ്യം നിറഞ്ഞ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നവയാണ്.
ദിവസങ്ങള്‍ക്കു മുന്‍പേ നെടുമ്പാശേരിയില്‍ സ്വര്‍ണ പാദുകങ്ങള്‍, സ്വര്‍ണ തോര്‍ത്ത്, സ്വര്‍ണ താക്കോല്‍, സ്വര്‍ണ ബെല്‍റ്റ്, സ്വര്‍ണ ബട്ടണ്‍, സ്വര്‍ണ ബെല്‍റ്റ് ബക്കിള്‍ മുതലായവയായിരുന്നു ഇതുവരെ കസ്റ്റംസ് പിടികൂടിയിരുന്നത്. മാര്‍ച്ച് മാസത്തില്‍ ഇതുവരെയായി 3 കിലോ 340 ഗ്രാം സ്വര്‍ണമാണ് ഏഴ് പേരില്‍ നിന്നായി കസ്റ്റംസ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടിയത്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

































