തൃശൂര്‍ : നിയന്ത്രണംവിട്ട പെട്ടിഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു. പട്ടിത്തടം ചെറുവത്തൂര്‍ വീട്ടില്‍ ചെറിയാന്റെ മകന്‍ റെന്നിയാണ് (53) മരിച്ചത്. പെട്ടിഓട്ടോയുടെ മുകളില്‍ തേങ്ങ വീണതിനെ തുടര്‍ന്നാണ് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് പട്ടിത്തടം നേതാജി റോഡില്‍ അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രിയാണ് റെന്നി മരിച്ചത്. പട്ടിത്തടം സ്വദേശികളായ മൂലേപ്പാട്ടുവളപ്പില്‍ ശശി, കല്ലൂര്‍ മോഹനന്‍, വാഴപ്പിള്ളി ഷാജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ശശിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെട്ടിഓട്ടോ മറിഞ്ഞ് ഒരാള്‍ മരിച്ചു
RECENT NEWS
Advertisment



























