വ്യാജ വായ്പാ ആപ്പുകളെ ഇന്ത്യയിലെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: വ്യാജ വായ്പാ ആപ്പുകളെ ഇന്ത്യയിലെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. കഴിഞ്ഞ വര്‍ഷം 3500ലധികം വായ്പ ആപ്പുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ഗൂഗിള്‍ അറിയിച്ചു. പോളിസി നിമങ്ങള്‍ ലംഘിച്ചതിനാണ് നടപടി. പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളാണ് ഇത്തരം ആപ്പുകള്‍ക്കെതിരെ ഗൂഗിള്‍ സ്വീകരിച്ചത്. 2022 ജനുവരി മുതല്‍ 2022 ജൂലൈ വരെ ഇന്ത്യയിലെ ആപ്പ് മാര്‍ക്കറ്റില്‍ നിന്ന് 2,000 വായ്പാ ആപ്പുകളെ ഒഴിവാക്കിയതായി 2022 ഓഗസ്റ്റില്‍ ഗൂഗിള്‍ അറിയിച്ചിരുന്നു.

രജിസ്റ്റര്‍ ചെയ്യാത്തതും തട്ടിപ്പുകള്‍ നടത്തുന്നതുമായ ഇത്തരം ആപ്പുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത് സര്‍ക്കാരിനെയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും (ആര്‍ബിഐ) എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയുമൊക്കെ (ഇഡി) ആശങ്കയിലാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കിലാണ് ഇവര്‍ വായ്പ നല്‍കുന്നത്. ഈ ആപ്പുകള്‍ മൂലം പലരും ആത്മഹത്യ ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...