കൊച്ചി: ഗൂഗിള്‍ ട്രെന്‍ഡിംഗില്‍ ഫ്ലാറ്റ് പൊളിച്ചടുക്കി. മരടിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതായിരുന്നു ഇന്നലെ മലയാളികളുടെ കാഴ്ച. കാത്തിരുന്നവർ കേരളത്തിൽ മാത്രമായിരുന്നില്ല. ഇന്ത്യയിൽത്തന്നെ ഗൂഗിളിൽ ശനിയാഴ്ച കൂടുതൽ തിരഞ്ഞ വിഷയം മരട് ഫ്ലാറ്റാണ്. വൈകീട്ട് ഏഴുമണി ഗൂഗിൾ ട്രെൻഡിങ്ങിൽ മരട് ഫ്ലാറ്റ് അഞ്ചാമതെത്തി. അരലക്ഷത്തിലേറെപ്പേരാണ് മരട് വിഷയം സെർച്ച് ചെയ്തത്. ഉച്ചയ്ക്ക് ഒരുമണിയോടെ മരട് ഫ്ലാറ്റ് രണ്ടാം സ്ഥാനത്തായിരുന്നു. സ്പോർട്‌സ് ഒന്നാമതും. വൈകീട്ട് ഏഴിന് ദിവസവുമുള്ള തിരയൽ പട്ടികയിൽ ആദ്യത്തെ പത്തുവിഷയങ്ങളിൽ അഞ്ചാമതായി ‘മരട് ഫ്ളാറ്റ്’ ഗൂഗിളിൽ നിറഞ്ഞുനിന്നു. ഗൂഗിളിൽ തിരയുന്ന വിഷയങ്ങളെ താത്പര്യമനുസരിച്ച് ക്രോഡീകരിക്കുകയാണ് ഗൂഗിൾ ട്രെൻഡിങ് ചെയ്യുന്നത്. ആളുകളുടെ താത്പര്യം മാറുന്നതനുസരിച്ച് ഇതിൽ വ്യാത്യാസം വരും. ആളുകൾ കൂടുതൽ തെരയുന്ന വിഷയം പട്ടികയിൽ മുന്നിൽ വരും.
ഗൂഗിള്‍ ട്രെന്‍ഡിംഗില്‍ ഫ്ലാറ്റ് പൊളിച്ചടുക്കി
RECENT NEWS
Advertisment