സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പോസ്റ്റര്‍ പ്രകാശനം
ജില്ല ഭരണകൂടത്തിന്റെയും വനിതാ ശിശു വികസന ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി ബേഠീ ബച്ചാവോ ബേഠീ പഠാവോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സേഫ് ആന്‍ഡ് അണ്‍ സേഫ് ടച്ച്, മെന്‍സ്ട്രല്‍ ഹൈജീന്‍ പോസ്റ്ററുകളുടെ പ്രകാശനം ജില്ല കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.വി ആശാമോള്‍, സെക്ഷന്‍ ക്ലര്‍ക്ക് അരുണ്‍ വി. തമ്പി, മിഷന്‍ ശക്തി കോര്‍ഡിനേറ്റര്‍ എസ്. ശുഭശ്രീ, ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് സ്‌നേഹ വാസു രഘു, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ കെയര്‍ ബിനി മറിയം ജേക്കബ്, ജില്ല കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ലക്ഷ്മി പ്രകാശ് എന്നിവര്‍ പങ്കെടുത്തു.

സൗജന്യ വെബിനാര്‍
അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഭാഷാ പഠന സ്ഥാപനമായ ജോര്‍ജിയന്‍ ഇന്റര്‍നാഷണലുമായി സഹകരിച്ച് സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് ഏഴിന് വൈകിട്ട് ഏഴു മുതല്‍ എട്ടുവരെ നടക്കുന്ന പരിപാടിയില്‍ എസ്.എസ്.എല്‍.സി, പ്ലസ്. ടു, ബിരുദം വിദ്യാര്‍ഥികള്‍ക്കും വിദേശ തൊഴില്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കും സൗജന്യമായി പങ്കെടുക്കാം.
ഓണ്‍ലൈന്‍ രജിസ്ട്രേഷനും വിവരങ്ങള്‍ക്കും ഫോണ്‍ – 7025870056, 8089476198.

എസ് സി സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ല വ്യവസായ കേന്ദ്രത്തിന് കീഴിലുളള അടൂര്‍ വ്യവസായ എസ്റ്റേറ്റില്‍ 600 ചതുരശ്ര അടി വീതം വലിപ്പമുളള രണ്ട് ഷെഡുകള്‍ എസ്.സി വിഭാഗത്തിലുളളവര്‍ക്ക് സംരംഭം തുടങ്ങുന്നതിന് വാടകയ്ക്ക് അനുവദിക്കും. വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, പത്തനംതിട്ട(കോഴഞ്ചേരി) യുമായി ബന്ധപ്പെടണം. ഫോണ്‍ –  0468-2214639.

കോന്നി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് ഏഴിന്
കോന്നി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് ഏഴിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.

റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് – സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നം. 039/20) തസ്തികയിലേക്ക് 2023 ഫെബ്രുവരി 16ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (എന്‍സിഎ- മുസ്ലീം) (കാറ്റഗറി നം. 303/2022) തസ്തികയിലേക്ക് 2024 ഡിസംബര്‍ 11 ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0468 2222665.

റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ എന്‍സിസി /സൈനിക ക്ഷേമ വകുപ്പിലെ എല്‍.ഡി ടൈപ്പിസ്റ്റ് – ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് – ‘ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് (വിമുക്തഭടന്മാര്‍ മാത്രം) (ഫസ്റ്റ് എന്‍സിഎ എല്‍ സി – എഐ) (കാറ്റഗറി നം. 177/24) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ –  0468 2222665.

ഓഫീസ് കെട്ടിടം മാറി
ലീഗല്‍ മെട്രോളജി വകുപ്പിന്റെ പത്തനംതിട്ട ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസ്, അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസ് എന്നിവ തൈക്കാവ് സ്‌കൂളിന് സമീപമുളള എവിഎം ഹൗസ്, പേട്ട, പത്തനംതിട്ട മേല്‍വിലാസത്തിലുളള കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. ഫോണ്‍ – 0468 2322853.

ടെന്‍ഡര്‍
പുളിക്കീഴ് ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുളള 155 അങ്കണവാടികളിലേക്ക് ആവശ്യമായ അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് മാര്‍ച്ച് 10 വൈകിട്ട് മൂന്നുവരെ. ഫോണ്‍ – 0469 2610016, 9188959679.

കട്ടേഷന്‍
വെച്ചുച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ 2026 ജൂണ്‍ ഒന്ന് മുതല്‍ ഒരു വര്‍ഷത്തെ കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 23 ഉച്ചയ്ക്ക് ഒന്നിന് മുമ്പ് പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജ്, വെച്ചൂച്ചിറ വിലാസത്തില്‍ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍ –  04735 266671.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...