സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു
നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്ക് കളക്ടറേറ്റില്‍ പരിശീലനം സംഘടിപ്പിച്ചു. മെഷീന്‍ വോട്ടെണ്ണലിന് നിയോജകമണ്ഡലങ്ങളില്‍ 14 വീതം ടേബിളാണുള്ളത്. ഓരോ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുണ്ടാകും. തപാല്‍ വോട്ട് എണ്ണുന്നതിന് തിരുവല്ല, ആറന്മുള, കോന്നി, അടൂര്‍ എന്നിവിടങ്ങളില്‍ ഒമ്പതും റാന്നിയില്‍ ഏഴും ടേബിളുണ്ട്. ഓരോ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സര്‍വര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ മേല്‍നോട്ടം വഹിക്കും.

തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നിരീക്ഷകര്‍ ചുമതലയേറ്റു
ജില്ലയില്‍ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നിരീക്ഷകര്‍ ചുമതലയേറ്റു. മണ്ഡലം, പേര്, താമസം, സന്ദര്‍ശന സമയം എന്ന ക്രമത്തില്‍ >>> തിരുവല്ല – വി വിശ്വേശ്വര റാവു, പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസ് , രാവിലെ 10 -11.  റാന്നി – എസ്.ലാവണ്ണ, പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസ് , രാവിലെ 10 -11.   ആറന്മുള – നരേന്ദ്ര സദാശിവറാവു ഫുല്‍സലെ, പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസ് , രാവിലെ 10 -11.
കോന്നി – ബ്രംനീത് കൗര്‍, അഴൂര്‍ സര്‍ക്കാര്‍ അതിഥി മന്ദിരം, രാവിലെ 10 -11.
അടൂര്‍ – മോനിഷ ബാനര്‍ജി, അഴൂര്‍ സര്‍ക്കാര്‍ അതിഥി മന്ദിരം, രാവിലെ 10 -11

വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ നിയമന ഉത്തരവ് കൈപ്പറ്റണം
മെയ് നാലിന് നടക്കുന്ന വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് ഓര്‍ഡര്‍ സോഫ്റ്റ്വെയര്‍ മുഖാന്തിരം നിയമിച്ച കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് നാളെ (മെയ് മൂന്ന്) സോഫ്റ്റ്വെയറില്‍ ലഭിക്കും. നാളെ (മെയ് മൂന്ന്) അവധി ദിവസമാണെങ്കിലും ഓഫീസ് മേലധികാരികള്‍ ഓഫീസ് തുറന്ന് നിയമന ഉത്തരവ് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കി വിവരം സോഫ്റ്റ്വെയറില്‍ രേഖപ്പെടുത്തണം. വീഴ്ച്ച വരുത്തുന്ന ഓഫീസ് മേലധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.

സീറ്റ് ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 വര്‍ഷത്തെ 11-ാം ക്ലാസ് (ഹ്യുമാനിറ്റീസ്) ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് അഞ്ച് രാവിലെ 10 മുതല്‍ മെയ് 12 ഉച്ചയ്ക്ക് രണ്ടുവരെ വിദ്യാലയ ഓഫീസില്‍ നിന്ന് അപേക്ഷ ഫോം വാങ്ങി അസല്‍ രേഖകളുടെ പകര്‍പ്പ് സഹിതം സമര്‍പ്പിക്കണം. ഫോണ്‍ : 0468 2256000.

ജെ ഡി സി പ്രവേശനം
ആറന്മുള സഹകരണ പരിശീലന കോളജില്‍ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെ ഡി സി) 2026-27 വര്‍ഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ മെയ് 10 വരെ സ്വീകരിക്കും. യോഗ്യത എസ്.എസ്.എല്‍.സി. scu.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 2026 ജൂണ്‍ മുതല്‍ 10 മാസമാണ് കോഴ്‌സ് കാലാവധി. ഫോണ്‍ : 9847747188 /9946385533.

ജൂനിയര്‍ റെസിഡന്റ് നിയമനം
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നു. എം.ബി.ബി.എസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം മെയ് ഏഴിന് രാവിലെ 10.30ന് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തി പരിചയമുളളവര്‍ക്കും പത്തനംതിട്ട നിവാസികള്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344803, 2344823.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...