സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പിഎസ്സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെയ് 16 ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെ നടത്താനിരുന്ന ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷ കേന്ദ്രത്തിന് മാറ്റമുണ്ടെന്ന് ജില്ല പിഎസ് സി ഓഫീസര്‍ അറിയിച്ചു. പരുമല ഡി ബി എച്ച്എസ്എസ് പരീക്ഷ കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 1248375 മുതല്‍ 1248574 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരുവല്ല കാവുംഭാഗം ഡി ബി എച്ച്എസ്എസ് എന്ന പുതിയ പരീക്ഷകേന്ദ്രം മാറ്റി അനുവദിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പഴയ പരീക്ഷ കേന്ദ്രത്തിന്റെ പേര് രേഖപ്പെടുത്തിയ അഡ്മിഷന്‍ ടിക്കറ്റ് അല്ലെങ്കില്‍ പുതിയ പരീക്ഷ കേന്ദ്രത്തിന്റെ പേര് രേഖപ്പെടുത്തിയ അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അസല്‍ എന്നിവയുമായി പരീക്ഷയ്ക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് കേരള പി എസ് സി വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍ – 0468 2222665.

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്റെ തിരുവല്ലയിലെ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2026 – 27 അധ്യയന വര്‍ഷം അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പട്ടികജാതി വിഭാഗം, പട്ടികവര്‍ഗ വിഭാഗം, പിന്നാക്ക വിഭാഗം, ജനറല്‍ വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം. എല്ലാ ദിവസവും ട്യൂഷനും ലൈബ്രറി സേവനവും രാത്രികാല പഠനത്തിനും സംരക്ഷണത്തിനുമായി റസിഡന്റ് ട്യൂട്ടറുടെ സേവനവും ലഭിക്കും. മെനു അനുസൃതമായ സമീകൃത ആഹാരം, സ്‌കൂള്‍, ഹോസ്റ്റല്‍ യൂണിഫോമുകള്‍, കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന എന്നിവയുണ്ട്. ഫോണ്‍ – 8281081890, 8547630038. ഇ – മെയില്‍ [email protected]

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പട്ടികജാതി വികസനവകുപ്പിന്റെ പത്തനംതിട്ട കല്ലറകടവിലെ ആണ്‍കുട്ടികളുടെ പ്രീമെട്രിക്‌ ഹോസ്റ്റലിലേക്ക് 2026-27 അധ്യയന വര്‍ഷം അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പട്ടികജാതി വിഭാഗം, പട്ടികവര്‍ഗ വിഭാഗം, പിന്നാക്ക വിഭാഗം, ജനറല്‍ വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം. എല്ലാ ദിവസവും ട്യൂഷനും ലൈബ്രറി സേവനവും രാത്രികാല പഠനത്തിനും സംരക്ഷണത്തിനുമായി റസിഡന്റ് ട്യൂട്ടറുടെ സേവനവും ലഭിക്കും. മെനു അനുസൃതമായ സമീകൃത ആഹാരം, സ്‌കൂള്‍, ഹോസ്റ്റല്‍ യൂണിഫോമുകള്‍, കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന എന്നിവയുണ്ട്.
ഫോണ്‍ – 9544788310, 8547630042. ഇ – മെയില്‍ –  [email protected]

താലൂക്ക്തല ഓപ്പണ്‍ ഫോറം
ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വിതരണം കാര്യക്ഷമമായും പരാതി രഹിതവുമായി നടത്തുന്നതിന് താലൂക്ക്തല ഓപ്പണ്‍ ഫോറം മെയ് 20 രാവിലെ 11 ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 04735 227504.

ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനം
ദേശീയ ഡെങ്കി ദിനമായ മെയ് 16 ന് കളക്ടറേറ്റിലും ജില്ലയിലെ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലും ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനം നടത്തും. ഉറവിട നശീകരണത്തിലൂടെ രോഗത്തെ അകറ്റാം എന്നതാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ സന്ദേശം. എല്ലാ ശനിയാഴ്ചകളിലും സര്‍ക്കാര്‍ ഓഫീസുകളില്‍ ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനം സംഘടിപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തെ തിരക്ക് ; കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് മുന്‍നിര്‍ത്തി കേരളത്തിലേക്ക് 112 സ്‌പെഷ്യല്‍ ട്രെയിന്‍...

കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട്...

രാജ്യം ആഘോഷത്തിൽ ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

0
ന്യൂഡൽഹി : 80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം...

മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു ; പട്ടിക പുറത്തുവിട്ടത് രാത്രി വൈകി

0
തിരുവനന്തപുരം: 2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 281 പോലീസുദ്യോഗസ്ഥരാണ് മെഡലിന്...