സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ വിവിധ ആനുകൂല്യങ്ങള്‍ക്കായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ഫോം വിതരണം പഞ്ചായത്താഫീസില്‍ ആരംഭിച്ചു. ജൂണ്‍ 17 വൈകിട്ട് 3.30 ന് മുമ്പ് അപേക്ഷ തിരികെ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ – 0468 2362037.

ഐ.ടി.ഐ പ്രവേശനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി അംഗീകൃത കോഴ്‌സുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, സര്‍വേയര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ്സ് മേക്കിംഗ് എന്നീ ട്രേഡുകളിലേക്ക് https://itiadmissions.kerala.gov.in ല്‍ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം അടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കണം. ഫോണ്‍ – 0479 2457496, 9747454553.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രവേശനം
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റേണ്‍ഷിപ്പോടെ റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ – 7994926081.

കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പരിശീലനം
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ ടാലി ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി ആന്റ് എം എസ് ഓഫീസ്) കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ – 0469 2961525, 8281905525.

വാഹനം ആവശ്യമുണ്ട്
കോഴഞ്ചേരി ജില്ല ടി ബി കേന്ദ്രത്തിന്റെ ആവശ്യത്തിന് ഡ്രൈവര്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന കുറഞ്ഞത് 2022 മോഡല്‍ ടാക്‌സി വാഹന ഉടമകളില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ജില്ല ടി ബി കേന്ദ്രത്തിന്റെ ഓഫീസില്‍ നിന്നും ജൂണ്‍ 12 മുതല്‍ 18 വരെ പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. അവസാന തീയതി ജൂണ്‍ 20 രാവിലെ 11. ഫോണ്‍ – 9745875896.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...